![](/movie/wp-content/uploads/2022/08/mammootty-and-dulquer-salmaan-released-the-first-look-poster-of-sabash-chandra-bose.jpeg)
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി സി അഭിലാഷ് സംവിധാനം ചെയ്‍ത ‘സബാഷ് ചന്ദ്രബോസ്’ അടുത്തിടെയാണ് തിയേറ്ററിൽ എത്തിയത്. ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേശ്, സ്നേഹ പിലിയേരി, രമ്യ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂര്‍ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇപ്പോളിതാ, സിനിമയ്ക്കെതിരെ ആസൂത്രിത പ്രചാരണം നടക്കുന്നുണ്ടെന്ന് പറയുകയാണ് സംവിധായകൻ വി സി അഭിലാഷ്. സിനിമയുടെ വിജയത്തിൽ കുടുംബ പ്രേക്ഷകർക്ക് നന്ദി രേഖപ്പെടുത്താൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന്‍റെ സമൂഹ മാധ്യമ പേജിൽ സിനിമ മോശമാണെന്ന രീതിയിൽ കമന്റുകൾ വന്നതായും, തിയേറ്ററുകൾക്ക് മുന്നിൽ സിനിമയ്ക്കെതിരെ പ്രചാരണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read: അതുകൊണ്ട് ഞാൻ ട്വിറ്ററിൽ ഇല്ല: ട്വിറ്റർ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് കരീന കപൂർ
സിനിമയെ ഡീഗ്രേഡ് ചെയ്യാൻ ശ്രമം നടക്കുന്നതായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. പത്ത് മണിക്ക് പ്രദർശനം ആരംഭിച്ച സിനിമയെക്കുറിച്ച് ഒമ്പത് മണി മുതൽ മോശം കമന്റുകൾ വന്നുവെന്നും അതിന്റെ യുക്തി തനിക്ക് മനസ്സിലാകുന്നില്ല എന്നും വിഷ്ണു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
Post Your Comments