ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു രാഘവപുഡി ഒരുക്കിയ സീതാരാമം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 1965 ലെ ഒരു യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായ പ്രണയകഥയാണ് സീതാരാമം പറയുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. സീത എന്ന കഥാപാത്രമായി മൃണാൽ എത്തുമ്പോൾ രശ്മിക എത്തുന്നത് അഫ്രീൻ എന്ന കഥാപാത്രമായിട്ടാണ്.
ഇപ്പോളിതാ, ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് രശ്മിക. അഫ്രീൻ എന്ന കഥാപാത്രത്തിലേക്ക് എത്താൻ വളരെ ബുദ്ധിമുട്ടുകൾ സഹിച്ചെന്നാണ് രശ്മിക പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യങ്ങൾ പറയുന്നത്.
Also Read: ആലിയ ഭട്ടിന്റെ ഡാർലിംഗ്സ് തെന്നിന്ത്യൻ ഭാഷകളിലും എത്തുന്നു
രശ്മിക മന്ദാനയുടെ വാക്കുകൾ:
സീതാരാമത്തിന്റെ വിജയം എനിക്ക് വലിയ സന്തോഷമാണ് നൽകുന്നത്. സീതാരാമത്തിന്റെ സംവിധായകനായ ഹനു വളരെ പാഷനേറ്റായിട്ടുള്ള സംവിധായകനാണ്. മുഴുവൻ ടീമിന്റെയും ഡെഡിക്കേഷനാണ് സിനിമയുടെ വിജയത്തിന് പിന്നിൽ. അഫ്രീൻ എന്ന കഥാപാത്രത്തിലേക്ക് എത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമാണ് അത്. അഫ്രീൻ എന്ന കഥാപാത്രത്തിനായി രണ്ട് വർഷത്തെ പരിശ്രമമാണ് നടത്തിയത്. സീതാരാമത്തിൽ അഭിനയിച്ചതോടെ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെ ഇനിയും ചെയ്യാനുള്ള ആത്മവിശ്വാസം കൂടിയിരിക്കുകയാണ്.
Post Your Comments