ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് കരീന കപൂർ. ആമിർ ഖാൻ കേന്ദ്ര കഥാപാത്രമായെത്തിയ ലാൽ സിംഗ് ഛദ്ദയാണ് കരീനയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം. ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണ ആഹ്വാനം നടന്നിരുന്നു.
ഇപ്പോളിതാ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിലുള്ള ട്രെൻഡിനെ കുറിച്ചും സംസ്കാരത്തെ കുറിച്ചും പ്രതികരിക്കുകയാണ് കരീന കപൂർ. തനിക്ക് സോഷ്യൽ മീഡിയയിൽ ചിലവഴിക്കാൻ സമയമില്ലെന്നാണ് നടി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. നിലവിൽ ഫെയ്സ്ബുക്കിലോ ട്വിറ്ററിലോ നടി ആക്ടീവല്ല. ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് താരം സജീവമായി ഉള്ളത്.
കരീന കപൂറിന്റെ വാക്കുകൾ:
ഞാൻ എന്റെ കുട്ടികളുമായി തിരക്കിലാണ്. എന്റെ സമയം ഞാൻ അവരോടൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ല. എപ്പോഴും സജീവമായിരിക്കുന്ന ആളുകൾക്കുള്ളതാണ് ട്വിറ്റർ. എനിക്ക് അതിനുള്ള സമയമില്ല.
Post Your Comments