കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ‘ന്നാ താൻ കേസ് കൊട്‘ എന്ന സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഇപ്പോളിതാ, ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. സിനമയെ വിമർശിക്കുന്ന അസഹിഷ്ണുതയുടെ ആൾ രൂപങ്ങൾക്ക് തന്റെ നമോവാകമെന്നാണ് അദ്ദേഹം പറയുന്നത്. ‘വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് ‘എന്നാണ് വായിക്കേണ്ടതെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
Also Read: ഷൂട്ടിങ്ങിനിടയിൽ അപകടം: നടൻ വിശാലിന് പരിക്ക്
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
വഴിയിൽ കുഴിയുണ്ട്
മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്
സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് –
ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച
അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ
ആൾരൂപങ്ങൾക്ക് നമോവാകം .
എന്നിട്ടും മതിയാകുന്നില്ലെങ്കിൽ
“ന്നാ താൻ കേസ് കൊട് ”
NB:തിരുത്ത് “വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് “എന്നാണ് വായിക്കേണ്ടത്
Post Your Comments