CinemaGeneralIndian CinemaKollywoodLatest News

ഷൂട്ടിങ്ങിനിടയിൽ അപകടം: നടൻ വിശാലിന് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടൻ വിശാലിന് പരിക്കേറ്റു. ‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിലെ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ കാൽമുട്ടിനാണ് വിശാലിന് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വിശാലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിശ്രമം അനുവദിക്കുകയും ചെയ്തു.

സംഘട്ടനരം​ഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യുന്നതിൽ പ്രശസ്തനാണ് വിശാൽ. സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെ പലതവണയാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. നേരത്തെ ‘ലാത്തി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലും വിശാലിന് പരിക്കേറ്റിരുന്നു. ഒരു സ്റ്റണ്ട് സീക്വൻസിന്റെ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന് ആദ്യം മുട്ടിന് പൊട്ടലുണ്ടായി. പിന്നീട് സുഖം പ്രാപിച്ചതിന് ശേഷം, ഷൂട്ടിന്റെ ടെയിൽ എൻഡിനിടെ കാലിന് വീണ്ടും പരിക്കേറ്റു. അപകടത്തെ തുടർന്ന് രണ്ട് തവണയും ‘ലാത്തി’യുടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നിരുന്നു.

Also Read: കലാമർമ്മം മനസ്സിലാകാത്തവർ കൊണ്ട് കേസ് കൊട്: ശാരദകുട്ടി

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാർക്ക് ആന്റണി’. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഇറങ്ങുന്നത്. വിശാലിന്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണിത്. കനൽ കണ്ണൻ, പീറ്റർ ഹെയിൻ, രവി വർമ എന്നിവരാണ് ചിത്രത്തിന്റെ സംഘട്ടനരം​ഗങ്ങൾ ഒരുക്കുന്നത്. റിതു വർമയാണ് സിനിമയിൽ നായിക. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. എസ് വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button