വിജയ് ദേവരകൊണ്ടയും, അനന്യ പാണ്ഡെയും ഒന്നിക്കുന്ന ലൈഗർ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമ ആരാധകർ. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരങ്ങളും അണിയറ പ്രവർത്തകരും. ഇതിനിടയിൽ ശ്രദ്ധനേടുന്നത് പ്രൊമോഷൻ പരിപാടികളിൽ വിജയ് ദേവരക്കൊണ്ട എത്തുന്ന ലുക്കാണ്. പ്രൊമോഷൻ പരിപാടികൾക്കായി സ്ലിപ്പർ ധരിച്ച് എത്തുന്ന താരത്തെ ആരാധകർ അദ്ഭുതത്തോടെയാണ് കാണുന്നത്.
ഇപ്പോളിതാ, ലൈഗറിന്റെ പ്രൊമോഷൻ പരിപാടികൾക്ക് സ്ലിപ്പർ ധരിച്ചെത്തിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് വിജയ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യങ്ങൾ പറയുന്നത്. തനിക്ക് ഇഷ്ടമുള്ളതെല്ലാം താൻ ധരിക്കുമെന്നും, ആ ചപ്പൽ തന്റെ ജീവിതം എളുപ്പമാക്കുന്നു എന്നുമാണ് താരം പറയുന്നത്.
‘എനിക്കിഷ്ടമുള്ളതെല്ലാം ഞാൻ ധരിക്കും. മുപ്പത് ദിവസമാണ് ലൈഗറിന്റെ പ്രൊമോഷൻ പരിപാടികൾ. ഓരോ ദിവസവും എന്റെ ലുക്കും വസ്ത്രവും ഷൂസും ശ്രദ്ധിക്കാൻ തുടങ്ങിയാൽ അത് നടക്കില്ല. അതുകൊണ്ട് ഞാൻ വാങ്ങിയ ആ ചപ്പൽ എൻ്റെ ജീവിതം എളുപ്പമാക്കുന്നു. അതുകൊണ്ട് എനിക്ക് തോന്നുന്നത് പോലെ ഞാൻ ചെയ്യുന്നു’, വിജയ് ദേവരകൊണ്ട പറഞ്ഞു.
Post Your Comments