തല്ലുമാലയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ തീരുമാനിച്ച പരിപാടി ജനത്തിരക്ക് കാരണം മുടങ്ങി. അണിയറ പ്രവര്‍ത്തകര്‍ക്ക് ജനത്തിരക്ക് കാരണം പ്രൊമോഷന്‍ പരിപാടി നടത്താൻ കഴിഞ്ഞില്ല. മാളിനുള്ളിലും പുറത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയാണ് പരിപാടി ഉപേക്ഷിക്കാൻ ടാെവിനോയും സംഘവും തീരുമാനിച്ചത്.
ജീവിതത്തിൽ ഒരിക്കൽ പോലും ഇത്രയും വലിയൊരാൾക്കൂട്ടത്തെ കണ്ടിട്ടില്ലെന്നും ജീവനോടെ തിരിച്ചെത്തുമോ എന്ന് പോലും ആലോചിച്ചു പോയെന്നും ടൊവിനോ തോമസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. കോഴിക്കോടിന്‍റെ സ്‌നേഹത്തിന് നന്ദിയെന്നും ഈ ആൾക്കൂട്ടം മറ്റന്നാൾ തിയേറ്ററുകളിൽ ഉണ്ടാവുമെന്ന് കരുതുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
Also Read: ദുൽഖർ ഞാൻ നിങ്ങളെ വെറുക്കുന്നു: കുറിപ്പുമായി തെലുങ്ക് നടൻ
അതേസമയം, സംഘടന പിഴവാണ് പരിപാടി നടക്കാതെ പോകാന്‍ കാരണമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത്രയും ആളുകള്‍ എത്തുന്നത് മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നാണ് മാളില്‍ പരിപാടി കാണാന്‍ എത്തിയവര്‍ പറയുന്നത്.
ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഖാലിദ് റഹ്മാൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായെത്തുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Leave a Comment