തപ്‌സി പന്നുവിന്റെ ‘സബാഷ് മിത്തു’ ഒടിടി റിലീസിനൊരുങ്ങുന്നു

അഭിനയ പാടവംകൊണ്ട് ശ്രദ്ധേയായ ബോളിവുഡ് നടി തപ്‌സി പന്നു കേന്ദ്രകഥാപാത്രത്തിലെത്തിയ ബയോപിക്കാണ് ‘സബാഷ് മിത്തു’. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ, സബാഷ് മിത്തു ഒടിടിയിലും പ്രദർശനത്തിനെത്തുന്നു. വൂട് സെലക്ടിലാണ് സബാഷ് മിത്തു റിലീസ് ചെയ്യുക.

ശ്രീജിത് മുഖർജിയാണ് ‘സബാഷ് മിത്തു’ സംവിധാനം ചെയ്തത്. പ്രിയ ആവെനാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിർഷ റേയ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ശ്രീകർ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.

Read Also:- സോഷ്യൽ മീഡിയ ഉപേക്ഷിച്ച് റാണ ദഗ്ഗുബട്ടി: കാരണം തിരക്കി ആരാധകർ

രാജ്യത്തിന്‍റെ എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്ററായാണ് മിതാലി രാജിനെ വിശേഷിപ്പിക്കുന്നത്. ഈ വർഷം ജൂൺ 8ന് മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഏകദിന ക്രിക്കറ്റിൽ 7391 റൺസോടെ ഏറ്റവുമധികം റൺസ് നേടിയ താരമാണ് മിതാലി. 321 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 10,454 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ഏകദിന ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഏക ക്യാപ്റ്റനാണ്.

Share
Leave a Comment