കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമായിരുന്നു വിക്രം. സിനിമയിൽ കാർത്തിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത കൈദിയിലെ ചില രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഡില്ലി എന്ന കഥാപാത്രമായിട്ടായിരുന്നു കൈദിയിൽ കാർത്തി എത്തിയത്. എന്നാൽ, വിക്രമിൽ ഡില്ലിയുടെ ശബ്ദം മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോളിതാ, വിക്രമിൽ ഡില്ലിയുടെ മുഖം കാണിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് കാർത്തി. വിരുമൻ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് വെച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.
Also Read: അമലാ പോളിന്റെ ‘കാടവെര്’ റിലീസിനൊരുങ്ങുന്നു: തിയതി പുറത്ത്
കാർത്തിയുടെ വാക്കുകൾ:
ഡില്ലി എന്ന കഥാപാത്രത്തിന് അത്രയേറെ സ്നേഹം ലഭിച്ചു. നമുക്ക് സ്നേഹം ലഭിക്കുക എന്ന് പറയുന്നത് ഇഷ്ടമുള്ള കാര്യമാണ്. ആ സ്നേഹം നിങ്ങളിൽ നിന്ന് കിട്ടുമ്പോൾ അതിയായ സന്തോഷമുണ്ട്. സിനിമ ഇറങ്ങി നാല് വർഷം ആയി എന്നിട്ടും ഇപ്പോഴും എല്ലാവരും ചോദിക്കുന്നത് എപ്പോൾ കൈദി 2 ഇറങ്ങും എന്നാണ്. അത് കേൾക്കുമ്പോൾ നിറഞ്ഞ സന്തോഷം.
വിക്രമിൽ ഡില്ലിയുടെ മുഖം കാണിക്കാത്തത് എന്താണെന്ന് പലരും ചോദിച്ചു. വിക്രം സിനിമയുടെ ചിത്രീകരണ സമയത്ത് ഞാൻ പൊന്നിയിൻ സെൽവന് വേണ്ടി മുടി നീട്ടി വളർത്തിയിരിക്കുകയായിരുന്നു. അതിന് ശേഷം സർദാർ എന്ന ചിത്രത്തിന് വേണ്ടി ഷേവ് ചെയ്തിരുന്നതിനാൽ പഴയ ലുക്കിൽ പോയി വീണ്ടും ഡില്ലിയായി വരാനുള്ള ചാൻസ് ഇല്ലായിരുന്നു. അതാണ് വോയിസ് മാത്രം ചെയ്തത്. ഡില്ലിയെ കാണാൻ കുറച്ച് കാത്തിരിക്കൂ. എല്ലാ കഥാപാത്രത്തേയും വിക്രമിൽ തന്നെ കണ്ടാൽ അതിനപ്പുറം എന്ത് കാണും.
Post Your Comments