സ്വന്തം ഭവനം താജ്മഹലിൻ്റെ മാതൃകയിൽ കെട്ടിയുയർത്തുകയും, അതിലെ നാല് മിനാരങ്ങൾ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് സമർപ്പിക്കുകയും ചെയ്ത ദേശാഭിമാനിയായ സംവിധായകനാണ് ആലപ്പുഴക്കാരനായ എ.കെ.ബി കുമാർ. ആലപ്പുഴ തുമ്പോളി ജംങ്ഷനിലാണ് താജ്മഹൽ മാതൃകയിലുള്ള ഈ കൂറ്റൻ കെട്ടിടം എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് ഉയർന്ന് നിൽക്കുന്നത്. എ.കെ.ബി കുമാർ സംവിധാനവും, നിർമ്മാണവും നിർവ്വഹിക്കുന്ന കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിലെ ഒരു ഗാനം ഇവിടെ വെച്ച് ചിത്രീകരിച്ചതോടെയാണ് താജ്മഹലിൻ്റെ മാതൃകയിലുള്ള ഈ അദ്ഭുതഭവനം വീണ്ടും ശ്രദ്ധിക്കപ്പെട്ടത്.
Also Read: വിക്രമിൽ ഡില്ലിയുടെ മുഖം കാണിക്കാത്തതിന് പിന്നിലെ രഹസ്യം ഇതാണ്: കാർത്തി പറയുന്നു
‘റോസാദളത്തിൻ്റെ അഴകുള്ള’ എന്നു തുടങ്ങുന്ന ഈ ഗാനത്തിൻ്റെ രചന നിർവ്വഹിച്ചത് എ.കെ.ബി കുമാറിൻ്റെ ഭാര്യ ലേഖ ബി. കുമാർ ആണ്. സംഗീതം എ.കെ.ബി കുമാർ തന്നെയാണ് നിർവ്വഹിച്ചത്. ഹരീഷ് ആണ് ആലാപനം. നിമിഷ നായരും, അനയ് സത്യനുമാണ് ഗാനരംഗത്തിൽ അഭിനയിച്ചത്. നായിക നായകന്മാർ ഷാജഹാനും മുംതാസുമായി വേഷമണിഞ്ഞ ഈ ഗാനം ശ്രദ്ധേയമാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. പ്രേക്ഷകനെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
എ.കെ.ബി മൂവി ഇൻ്റർനാഷണലിന് വേണ്ടി എ.കെ.ബി കുമാർ നിർമ്മാണം, രചന, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന കോളേജ് ക്യൂട്ടീസ് എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷെട്ടി മണിയാണ് നിർവ്വഹിക്കുന്നത്. ദേവൻ, അനയ് സത്യൻ, നിമിഷ നായർ, ശിവജി ഗുരുവായൂർ, നാരായണൻകുട്ടി, കുളപ്പുള്ളി ലീല, എ.കെ.ബി കുമാർ, കോബ്രാ രാജേഷ്, നിമിഷ ബിജോ, അദിതി ശിവകുമാർ, റഫീക്ക്, ശ്രീപതി, എലിക്കുളം ജയകുമാർ, അലി, ഡോ. വിജയൻ, കാശിനാഥ്, പ്രകാശ് വി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഓഗസ്റ്റ് 12 ന് ചിത്രം തീയേറ്ററിലെത്തും.
എഡിറ്റർ – സാജൻ പീറ്റർ, ഗാനങ്ങൾ – ലേഖ ബി. കുമാർ, സംഗീതം – ഹരീഷ് ഭാസി, പ്രൊഡക്ഷൻ ഡിസൈനർ – മമ്മി സെഞ്ച്വറി, പശ്ചാത്തല സംഗീതം – ജോയ് മാധവ്, ആർട്ട് – ഗ്ലാട്ടൻ പീറ്റർ, സംഘട്ടനം – സലിം ബാബ, ഡയറക്ഷൻ സൂപ്പർ വിഷൻ – റിജു നായർ, കോസ്റ്റ്യൂം – അബ്ബാസ് പാണാവള്ളി, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, അസിസ്റ്റൻ്റ് ഡയറക്ടർ – എലിക്കുളം ജയകുമാർ, മേക്കപ്പ് – സുധാകരൻ, സ്റ്റിൽ – ഷാബു പോൾ, പിആർഒ – അയ്മനം സാജൻ, വിതരണം – എ.കെ.ബി മൂവീസ് ഇൻ്റർനാഷണൽ.
Post Your Comments