ആമിർ ഖാൻ, കരീന കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെയെത്തുന്ന ചിത്രമാണ് ‘ലാൽ സിംഗ് ഛദ്ദ’. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ടോം ഹാങ്ക്സ് ടൈറ്റിൽ റോളിൽ അഭിനയിച്ച 1994ലെ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പിന്റെ’ ഹിന്ദി പതിപ്പാണ് ചിത്രം. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Also Read: സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ
ഇപ്പോളിതാ, സിനിമ റിലീസിന് ഒരുങ്ങുമ്പോൾ താൻ കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയുകയാണ് ആമിർ ഖാൻ. തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും കഴിഞ്ഞ 48 മണിക്കൂറുകളായി താൻ ഉറങ്ങിയിട്ടില്ലെന്നും ആമിർ കൂട്ടിച്ചേർത്തു. സിനിമ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബോയ്കോട്ട് ക്യാംപെയ്ൻ സമൂഹ മാധ്യമങ്ങളിൽ ശക്തമായിരിക്കെയാണ് ആമിറിന്റെ പ്രതികരണം.
ആമിർ ഖാന്റെ വാക്കുകൾ:
കഴിഞ്ഞ 48 മണിക്കൂറുകളായി ഞാൻ ഉറങ്ങിയിട്ടില്ല. പല ചിന്തകളാണ് മനസ്സിലൂടെ കടന്നുപോകുന്നത്. ആഗസ്റ്റ് 11ന് ശേഷം മാത്രമാണ് എനിക്ക് ഉറങ്ങാൻ കഴിയുക. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ സങ്കടമുണ്ട്. ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പ്രേക്ഷകരിൽ എനിക്ക് വിശ്വാസമുണ്ട്. സിനിമ കാണേണ്ടെന്ന തീരുമാനം ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ കൂടുതൽ ആളുകൾ സിനിമ കാണണമെന്നാണ് എന്റെ ആഗ്രഹം.
Post Your Comments