ആമിർ ഖാനെ നായകനാക്കി അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാൽ സിംഗ് ഛദ്ദ’. കരീന കപൂർ ആണ് ചിത്രത്തിൽ നായിക. ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയ്ക്ക് ശേഷം ആമിർ ഖാൻ, കരീന കപൂർ ജോഡികൾ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ടോം ഹാങ്ക്സ് ടൈറ്റിൽ റോളിൽ അഭിനയിച്ച 1994ലെ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പിന്റെ’ ഹിന്ദി പതിപ്പാണ് ചിത്രം.
ഇപ്പോളിതാ, സിനിമയിൽ സുപ്രധാന കഥാപാത്രമായി ഷാരൂഖ് ഖാനും എത്തും എന്ന വിവരമാണ് പുറത്ത് വരുന്നത്. ഒരു അഭിമുഖത്തിനിടെ ആമിർ ആണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
‘ഷാരൂഖ് എന്റെ സുഹൃത്താണ്. എൽവിസ് പ്രെസ്ലി അവതരിപ്പിച്ച കഥാപാത്രത്തെ ചെയ്യാൻ എനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐക്കണിക് താരത്തെ വേണം, അതിനാലാണ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നത് എന്ന് ഞാൻ ഷാരൂഖിനോട് പറഞ്ഞു. അദ്ദേഹം ഉടൻ തന്നെ സമ്മതിച്ചു’, ആമിർ ഖാൻ പറഞ്ഞു.
Also Read: വിക്രമിന്റെ ‘കോബ്ര’ ഈ മാസമെത്തും: പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
ആമിർ ഖാന്റെ തന്നെ നിർമ്മാണ കമ്പനിയായ ആമിർ ഖാൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ എത്തും.
Post Your Comments