
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന നയൻതാര – വിഘ്നേഷ് വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമോ വീഡിയോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് വീഡിയോ റിലീസായത്. എന്നാണ് ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ റിലീസ് ചെയ്യുക എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും ഉടൻ റിലീസുണ്ടാവുമെന്ന സൂചനയാണ് പ്രൊമോ വീഡിയോ നൽകുന്നത്.
Also Read: ധനുഷിനെ പ്രണയിക്കാൻ പഠിപ്പിച്ച് നിത്യ മേനോൻ: ‘തിരുചിത്രമ്പലം’ റിലീസിന് ഒരുങ്ങുന്നു
പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നയൻതാര തുറന്നു പറയുന്നത് പ്രൊമോയിൽ കാണാം. ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം നടന്നത്. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ അറ്റ്ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
Post Your Comments