CinemaGeneralIndian CinemaLatest NewsMollywood

ഞാൻ പോലും അറിയാതെ എന്റെ പേര് മൂരിയായി: മു​ഹ്സിൻ പരാരി പറയുന്നു

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് ‘തല്ലുമാല’. ഓഗസ്‌റ്റ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഖാലിദ് റഹ്മാൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്നാണ് ‘തല്ലുമാല’യുടെ രചന നിർവ്വഹിക്കുന്നത്.

ഇപ്പോളിതാ, ദുബായിയിൽ വച്ച് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ മുഹ്സിൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മൂരി എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന മുഹ്‌സിൻ തന്റെ പേരിന് പിന്നിലെ രഹസ്യമാണ് വാർത്താസമ്മേളനത്തിൽ പറയുന്നത്. ‘ഭീമന്റെ വഴി’ എന്ന സിനിമയ്‌ക്കെഴുതിയ ഗാനത്തിന് ശേഷം തന്റെ സുഹൃത്തും സംവിധായകനുമായ ഖാലിദ് റഹ്മാനാണ് തനിക്ക് ഈ പേര് നൽകിയതെന്നാണ് മുഹ്സിൻ പറയുന്നത്.

Also Read: ഇത് ഏത് കോത്താഴത്ത് നടക്കുന്ന കാര്യമാണ്?: കടുവയെ വിമർശിച്ച് ഡോ. സി ജെ ജോൺ

മുഹ്സിൻ പരാരിയുടെ വാക്കുകൾ:

ഖാലിദ് റഹ്മാൻ ആണ് എനിക്ക് ഈ തൂലിക നാമം യാദൃശ്ചികമായി തന്നത്. അഷറഫ് ഹംസയുടെ ‘ഭീമന്റെ വഴി’യിലെ ഞാൻ എഴുതിയ പാട്ടിന്റെ ലിറിക്കൽ വീഡിയോ ഇറങ്ങിയ സമയത്ത് അവര് രണ്ടുപേരും ബൈ മൂരി എന്നുള്ളത് റിലേറ്റ് ചെയ്ത് ഔട്ട് ഇറക്കിയിട്ട് എന്നെ വിളിച്ച് മുഹ്‌സിനേ കണ്ടോ എന്ന് ചോദിച്ചു. ഞാനത് കണ്ടപ്പോൾ അയ്യോ എന്ന് വിളിച്ചു. ‘തല്ലുമാല’യിലും അങ്ങനയേ വരൂ എന്ന് പറയുകയും ചെയ്തു. ഞാനിപ്പോൾ അത് അലങ്കാരമായി കൊണ്ടുനടക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button