CinemaGeneralIndian CinemaLatest News

എന്നെ നിങ്ങളുടേതെന്ന് തോന്നിപ്പിച്ചതിന് നന്ദി, റിലീസ് ദിനത്തിൽ കരഞ്ഞു പോയി: കുറിപ്പുമായി ദുൽഖർ

ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപുടി ഒരുക്കിയ തെലുങ്ക് ചിത്രമായ ‘സീതാരാമം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോളിതാ, എല്ലാവർക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദുൽഖർ. ഒരു തുറന്ന കത്തുമായിട്ടാണ് താരം രം​ഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ കഥാപാത്രമായ റാമിന്റെ പേരിലാണ് കത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. സ്വപ്നയും സംവിധായകൻ ഹനുവും ‘സീതാരാമ’വുമായി സമീപിക്കുമ്പോൾ താൻ സുരക്ഷിതമായ കൈകളിലാണെന്ന് അറിയാമായിരുന്നെന്നാണ് ദുൽഖർ പറയുന്നത്.

Also Read: സുരാജിന്റെ ത്രില്ലർ ചിത്രം: ‘ഹെവൻ’ റിലീസിന് ഒരുങ്ങുന്നു

ദുൽഖറിന്റെ കുറിപ്പ് വായിക്കാം:

തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യ ചിത്രം ‘ഓകെ ബംഗാരം’ (ഓ.കെ കൺമണി) ആണ്. ആ ചിത്രത്തിൽ അവസരം നൽകിയതിന് മണി സാറിന് നന്ദി. നിങ്ങൾ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നൽകി. അതിലൂടെ എനിക്ക് മറ്റൊരു ഭാഷയിൽ നിന്ന് അളവറ്റ സ്‌നേഹവും ലഭിച്ചു. പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. ‘മഹാനടി’ യിൽ ജെമിനിയായി അഭിനയിക്കാൻ. ഗ്രേ ഷേഡുകൾ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങൾ എനിക്ക് സ്‌നേഹവും ബഹുമാനവും നൽകി. സിനിമ ഞാൻ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഞാൻ പോകുന്നിടത്തെല്ലാം ‘അമ്മഡി’ എന്ന വിളികൾ സ്ഥിരമായി. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ‘, ‘കുറുപ്പ്‘ എന്നീ ചിത്രങ്ങൾ ഡബ്ബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും ആ ചിത്രങ്ങൾക്ക് നിങ്ങൾ നൽകിയ സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്.

സ്വപ്നയും ഹനുവും ‘സീതാരാമ‘വുമായി എന്നെ സമീപിച്ചപ്പോൾ, ഞാൻ സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കറിയാമായിരുന്നു. അവർ ഒരു നിലവാരമുള്ള സിനിമ നൽകുമെന്ന് എനിക്കറിയാമായിരുന്നു, മാത്രമല്ല എപ്പോഴും അതുല്യവും വഴിത്തിരിവാകുന്നതുമായ തെലുങ്ക് സിനിമകൾ മാത്രമേ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ഒട്ടനവധി കലാകാരന്മാരുടെയും പ്രതിഭകളുടെയും അണിയറ പ്രവർത്തകരുടെയും പ്രയത്നമാണ് ‘സീതാരാമം‘. അതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും കാരണമാണ് അത് മനോഹരമായി മാറിയത്. റിലീസായ ദിവസം ഞാൻ കരഞ്ഞുപോയി, കാരണം സിനിമയുടെ അമിതഭാരം തോന്നിയതിനാലും ആളുകൾ എങ്ങനെ സിനിമ സ്വീകരിക്കുന്നു എന്ന ചിന്തയിലുമായിരുന്നു അത്. ഹനു, മൃണാൾ, രശ്മിക, സുമന്ത് അന്ന, വിശാൽ, പി എസ് വിനോദ് സാർ പിന്നെ എന്നോടും നിങ്ങൾ കാണിക്കുന്ന സ്‌നേഹം വാക്കുകളിൽ വിശദീകരിക്കാൻ കഴിയുന്ന ഒന്നല്ല.

തെലുങ്കിലെ സിനിമ പ്രേമികളായ പ്രേക്ഷകരെ നിങ്ങൾക്ക് നന്ദി. സിനിമയെന്ന കലയിലെ ഏറ്റവും വലിയ വിശ്വാസികൾക്ക് നന്ദി. എന്നെ നിങ്ങളുടേതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി.
സ്‌നേഹപൂർവ്വം നിങ്ങളുടെ,
റാം
(ദുൽഖർ സൽമാൻ)

shortlink

Related Articles

Post Your Comments


Back to top button