ബോളിവുഡ് സിനിമ ലോകത്തെ ഐക്യമില്ലായ്മയുടെ ഉദാഹരണമാണ് സിനിമകൾ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഓൺലൈനിൽ ക്യാംപെയ്നുകൾ സംഘടപ്പിക്കുന്നതെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. റിലീസിന് ഒരുങ്ങുന്ന ‘ലാൽ സിങ് ഛദ്ദ’, ‘രക്ഷാബന്ധൻ’ എന്നീ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ നടന്ന ക്യാംപെയ്നുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്, മലയാളം, തെലുങ്ക് സിനിമകൾ നോക്കുമ്പോൾ ഹിന്ദി സിനിമകൾ സംസ്കാരത്തോടിണങ്ങി വേരുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ബോളിവുഡ് സിനിമ ലോകത്ത് ഐക്യമില്ല. അതിന്റെ ഉദാഹരണമാണ് സിനിമകൾ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഓൺലൈനിൽ ക്യാംപെയ്നുകൾ സംഘടപ്പിക്കുന്നത്. കൂടാതെ, ഹിന്ദി സിനിമകൾ നിർമ്മിക്കുന്നവർ പോലും ഹിന്ദി സംസാരിക്കുന്നില്ല. തമിഴ്, മലയാളം, തെലുങ്ക് സിനിമകൾ നോക്കുമ്പോൾ അത് അവരുടെ സംസ്‌കാരത്തിൽ വേരുറച്ചതാണ്. ഹിന്ദി സിനിമകൾ അത്തരത്തിൽ വേരുറച്ചിട്ടില്ല’, അനുരാഗ് കശ്യപ് പറഞ്ഞു.
Also Read: നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ, നയൻസ് – വിക്കി വിവാഹത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്
കേരളത്തിൽ നിന്നാണ് രാജ്യത്തെ ഏറ്റവും കലാമൂല്യമുളള സിനിമകൾ പിറക്കുന്നതെന്നും മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം തനിക്ക് ഹിന്ദി ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നില്ലെന്നും നേരത്തെ ഒരു അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.
Leave a Comment