ചെന്നൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് ധനുഷ്. തമിഴ് സിനിമയോടൊപ്പം, ബോളിവുഡിലും ഹോളിവുഡിലും തന്റെ അഭിനയ മികവ് കാഴ്ചവെക്കാൻ ധനുഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ, അവഞ്ചേഴ്സ് സംവിധായികരായ റൂസോ ബ്രദേഴ്സിന്റെ ദ ഗ്രേ മാനിന്റെ രണ്ടാം ഭാഗത്തിലും തന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ് ധനുഷ്.
രണ്ടാം ഭാഗത്തില്‍ ധനുഷിന്റെ അവിക് സാന്‍ (ലോണ്‍ വൂള്‍ഫ്) എന്ന കഥാപാത്രവും ഉണ്ടാകുമെന്ന് സംവിധായകരായ റൂസോ ബ്രദേഴ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സീക്വലിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് താരം.
‘ഗ്രേ മാന്‍ യൂണിവേഴ്സ് എക്സ്പാന്‍ഡ് ചെയ്യുകയാണ്. സീക്വല്‍ വരുന്നുണ്ട്. ലോണ്‍ വൂള്‍ഫ് റെഡിയാണ്. നിങ്ങളോ?’ എന്ന തലക്കെട്ടോടെ ചിത്രത്തിൽ തന്റെ കഥാപാത്രം സംസാരിക്കുന്ന ഒരു ഓഡിയോ ആണ് ധനുഷ് പങ്കുവെച്ചിട്ടുള്ളത്.
Post Your Comments