
ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു രാഘവപുടി ഒരുക്കിയ സീതാരാമം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 30 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയത്. സീതാരാമത്തിലൂടെ തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് ദുൽഖർ. തെലുങ്ക് ഇൻഡസ്ട്രിയിൽ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം കളക്ഷൻ നേടുന്നത് ഇത് ആദ്യമാണ്.
Also Read: ചാക്കോച്ചന് ഡാന്‍സ് ചെയ്യാനൊക്കെ അറിയാമോ?: നടന്റെ കിടിലൻ മറുപടി
യുഎസ് പ്രീമിയറുകളിൽ നിന്നടക്കം 1.67 കോടിയിലേറെ ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്. യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കി കഴിഞ്ഞു.
സ്വപ്ന സിനിമയുടെ ബാനറിൽ അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. സുമന്ത്, തരുൺ ഭാസ്കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments