കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സാജൻ സൂര്യ. നായകനായും വില്ലനായും സ്ക്രീനിൽ തിളങ്ങിയ സാജൻ സൂര്യ ആരാധകർക്കും സുഹൃത്തുക്കൾക്കും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. സൗഹൃദത്തിന്റെ പേരിൽ പണം തട്ടുന്ന ചില ആളുകളെ ചൂണ്ടികാണിക്കുകയാണ് താരം.
ഫേസ്ബുക്കിൽ തന്റെ ചിത്രവും പേരും ഉപയോഗിച്ചുള്ള വ്യാജ പ്രൊഫൈലിന് എതിരെ ഇൻസ്റ്റഗ്രാമിലൂടെയാണ് സാജൻ സൂര്യ പ്രതികരിച്ചത്. ‘മുന്നറിയിപ്പ്, ‘സാജൻ സൂര്യ സൂര്യ’ എന്ന എന്റെ പേരിൽ ആരോ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിലൂടെ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പണം ആവശ്യപ്പെട്ട് മെസേജുകൾ അയക്കുന്നു. ദയവ് ചെയ്ത് ആരും പറ്റിക്കപ്പെടരുത്, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യരുത്’- എന്നാണ് സാജൻ സൂര്യയുടെ കുറിപ്പ്.
Post Your Comments