GeneralLatest NewsNEWSTV Shows

‘ആണാണോ പെണ്ണാണോ? ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്ന് മീരയോട് എന്തിന് പറയണം? മീരയ്ക്ക് കിടിലം മറുപടി നൽകി റിയാസ്

കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധിയും വിവരവും ഇല്ലെങ്കില്‍ അതും എന്റെ പ്രശ്നമല്ല

ന്യൂ നോര്‍മല്‍ എന്ന ടാഗ് ലൈനിലെത്തിയ ബി​ഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാര്‍ഥിയായി എത്തിയ റിയാസ് തന്റെ നിലപാടുകൾ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ ചർച്ചയായ റിയാസ് സലിം കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സില്‍ അതിഥിയായി ദില്‍ഷയ്ക്കൊപ്പം എത്തിയിരുന്നു.

രമേഷ് പിഷാരടി, ഷാജോണ്‍, ബൈജു തുടങ്ങിയവർ വിധികർത്താക്കളായി ഇരിക്കുന്ന റിയാലിറ്റിഷോയിൽ പങ്കെടുത്ത റിയാസിനോട് ബി​ഗ് ബോസ് വിശേഷങ്ങളും മറ്റും അവതാരിക മീര ചോദിച്ചിരുന്നു. അതിനു റിയാസ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുകയാണ്.

read also: കോളേജില്‍ കേറുമ്പോഴേ ഞങ്ങളൊക്കെ എസ്.എഫ്‌.ഐക്കാരാണ്, മോഹൻലാലിനെ ആദ്യമായി കാണുന്നത് ജാഥയുടെ പുറകില്‍’: ഷാജി കൈലാസ്

ആണാണോ പെണ്ണാണോ എന്നുള്ള ചോദ്യങ്ങള്‍ റിയാസിന്റെ സോഷ്യല്‍മീഡിയ കമന്റ് ബോക്സില്‍ കണ്ടിരുന്നു, ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ? തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളാണ് അവതാരിക മീര പങ്കുവച്ചത്. അതിനു കുറിക്കു കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് റിയാസ്.

‘എന്റെ ഓറിയന്റേഷന്‍ സ്പെഷ്യലാണെന്ന് ഞാന്‍ ആ ഷോയില്‍ പറഞ്ഞിട്ടില്ല. ഞാന്‍ സ്പെഷ്യലാണെന്ന് മാത്രമാണ് പറഞ്ഞത്. എന്റെ ജെന്‍ഡര്‍ ഐഡന്റിറ്റി ഹീ ഓര്‍ ഹിം എന്ന് ഞാന്‍ നേരത്ത തന്നെ പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടില്ലെങ്കില്‍ അതെന്റെ പ്രശ്നമല്ല. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധിയും വിവരവും ഇല്ലെങ്കില്‍ അതും എന്റെ പ്രശ്നമല്ല.’

read also: ചതിയിൽപ്പെടരുത്, മുന്നറിയിപ്പുമായി നടൻ സാജൻ സൂര്യ

‘എല്ലായിടത്തും നല്ല മനുഷ്യരും ചീത്ത മനുഷ്യന്മാരു‌മുണ്ട്. വിവരമുള്ളവരും വിവരമില്ലാത്തവരു‌മുണ്ട്. എന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെ കുറിച്ച്‌ ഞാന്‍ മൂന്നര കോടി ജനങ്ങളുടെ അടുത്ത് പറഞ്ഞ് കഴി‍ഞ്ഞു. എന്നിട്ടും മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് എന്റെ പ്രശ്നമല്ല. ചൂഷണങ്ങള്‍ നേരിട്ടുവെന്ന് എടുത്ത് ഞാന്‍ പറഞ്ഞിട്ടില്ല. അനുഭവിച്ചത് ബുള്ളിയിങാണ്. ബുള്ളി ചെയ്തത് കൂടുതലും ആണുങ്ങളാണ്. പെണ്‍കുട്ടികള്‍ അപ്രോച്ച്‌ ചെയ്താല്‍ അത് എന്റെ പേഴ്സണല്‍ ലൈഫാണ്. ഞാനത് പേഴ്സണലി ഹാന്‍ഡില്‍ ചെയ്യും. അത് ഈ ഷോയില്‍ പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.’ – റിയാസ് പറഞ്ഞു.

റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് സിം​ഗിള്‍ ആണെന്നും വിവരവും ബുദ്ധിയും പ്രോ​ഗ്രസീവ് ചിന്താ​ഗതിയും നല്ല മനസുമുള്ള വ്യക്തിയെയാണ് ജീവിത പങ്കാളിയാക്കാന്‍ ആ​ഗ്രഹിക്കുന്നതെന്നും പറഞ്ഞ റിയാസ് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്ന് മീരയോട് എന്തിന് പറയണം?. എന്റെ പേഴ്സണല്‍‍ ലൈഫിലേക്ക് ചോദ്യങ്ങള്‍ പോകേണ്ട ആവശ്യമില്ലെന്നും റിയാസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button