സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വേഷമിടുന്നത്. ഇപ്പോളിതാ, സിനിമ ഓണത്തിന് തിയേറ്ററുകളിൽ എത്തും എന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
Also Read: നവ വധുവായി ഒരുങ്ങി അഭയ, ‘ഗായിക അഭയ ഹിരണ്മയി പുതിയ ജീവിതത്തിലേക്ക്’: ചിത്രങ്ങൾക്ക് കമന്റുമായി കസിൻ
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
പത്തൊമ്പതാം നൂറ്റാണ്ട് ഈ ഓണാഘോഷത്തിന് തീയറ്ററിലെത്തുകയാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലും, കന്നടയിലും, ഹിന്ദിയിലും ഉൾപ്പെടെ പാൻ ഇന്ത്യൻ സിനിമയായി നമ്മുടെ ചിത്രം എത്തുന്നു. കഴിഞ്ഞ രണ്ടു വർഷക്കാലത്തിലേറെയായി ബൃഹത്തായ ഈ ചരിത്ര സിനിമക്കുവേണ്ടി തോളോടു തോൾ ചേർന്നു പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും നിർമ്മാതാവ് ശ്രീഗോകുലം ഗോപാലേട്ടനും ഹൃദയത്തിൽ തൊട്ട നന്ദി രേഖപ്പെടുത്തു.
സംവിധായകൻ വിനയൻ തന്നെ തിരക്കഥയെഴുതിയ സിനിമ നിർമ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. കയാദു ലോഹർ ആണ് നായികയായെത്തുന്നത്. ചെമ്പൻ വിനോദ്, അനൂപ് മേനോൻ, സുധീർ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത്ത് രവി, അശ്വിൻ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്ഫടികം ജോർജ്, സുനിൽ സുഖദ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Leave a Comment