BollywoodCinemaGeneralIndian CinemaLatest News

പ്രേക്ഷകരിൽ വെറുപ്പുണ്ടാക്കുന്ന സിനിമ ഇനി ചെയ്യില്ല, വ്യത്യസ്തമായ കണ്ടന്റുകളുള്ള സിനിമകൾ ചെയ്യണം: അക്ഷയ് കുമാർ

ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എൽ റായിയുടെ രക്ഷാബന്ധൻ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം.

ഇപ്പോളിതാ, സിനിമയെ കുറിച്ചും തന്റെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കുകയാണ് അക്ഷയ്. മോശമെന്ന് തോന്നുന്ന സിനിമകൾ ഇനി ചെയ്യില്ലെന്നും വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കാനാണ് തന്റെ ശ്രമമെന്നുമാണ് നടൻ പറയുന്നത്. രക്ഷാബന്ധൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്നു പലരും ചോദിച്ചു, എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം ലൈംഗികതയാണോ: മറുപടിയുമായി രഞ്ജിനി

‘ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിക്കാനാണ് ഇനി ശ്രമിക്കുക. പ്രേക്ഷകരിൽ വെറുപ്പുണ്ടാക്കുന്ന തരത്തിലുള്ള സിനിമകൾ ഇനി ചെയ്യില്ല. ഫാമിലി എന്റർടെയ്‌നറുകളായിരിക്കും ചെയ്യുകയെന്ന് ഉറപ്പ് നൽകുന്നു. ഏതെങ്കിലും തരത്തിലുള്ള ഇമേജ് സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ ചെയ്യുന്ന ചിത്രങ്ങൾ കുടുംബങ്ങളെ തൃപ്തിപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്താറുണ്ട്. സൈക്കോ ത്രില്ലറോ സോഷ്യൽ ഡ്രാമയോ ആകട്ടെ. യാതൊരു മടിയുമില്ലാതെ കുടുംബങ്ങൾ കയറി കാണണം. കുടുംബങ്ങൾ കണ്ട് അവരുടെ മനസ്സ് നിറയ്ക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് കരുതുന്നത്’, അക്ഷയ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button