CinemaLatest NewsNEWS

ഫിലിം ന്യൂസിലാണ് എൻ്റെ കഥ മോഷ്ടിക്കപ്പെട്ടു എന്ന സത്യം അറിഞ്ഞത്, തുടർന്ന് കേസ് കൊടുത്തു: സുകു പാൽകുളങ്ങര

ജഗദീഷും സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രമായിരുന്നു നഗരത്തിൽ സംസാര വിഷയം. തന്റെ കഥ മോഷ്ടിച്ചാണ് ഈ സിനിമ ചെയ്തതെന്ന് തുറന്നുപറയുകയാണ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ സുകു പാൽകുളങ്ങര. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.

‘ഒരു സിനിമ ചെയ്യണമെന്ന ആ​ഗ്രഹത്തോടെ ഇരിക്കുമ്പോഴാണ് ഒരിക്കൽ ബസിന്റെ മുകളിൽ സിനിമയുടെ ഫിലിം പെട്ടിയുമായി പോകുന്നത് ഞാൻ കാണുന്നത്. അങ്ങനെ, കഷ്ടപ്പെട്ട് ഫിലിം പെട്ടിയുമായി പോകുന്ന ഫിലിം റെപ്രെസെന്റെറ്റിവിന്റെ കഥ എഴുതാൻ ഞാൻ തീരുമാനിച്ചത്. മോഹൻരാജാണ് അന്ന് സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചത്’.

‘പൊഡ്യൂസർമാരുടെ നിർദ്ദേശ പ്രകാരം തിരക്കഥ എഴുതാൻ കലൂർ ഡെന്നിസിനെ എൽപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ അദ്ദേഹത്തിൻ്റെ തിരക്ക് കാരണം അദ്ദേഹത്തിന്റെ സഹായായി എ.ആർ മുകോഷിനെ കൊണ്ട് എഴുതിപ്പിക്കുകയായിരുന്നു. ഏകദേശം മൂന്ന് ആഴ്ച്ച എടുത്താണ് തിരക്കഥ എഴുതി തീർത്തത്. ആ സമയത്ത് തന്നോടൊപ്പം വന്ന് ചേർന്ന വ്യക്തിയാണ് ആൽവിൻ ആൻ്റണി’.

Read Also:- അമലാ പോളിന്റെ ‘അതോ അന്ത പറവൈ പോല’ പ്രദർശനത്തിനൊരുങ്ങുന്നു

‘അന്ന് സിനിമയുടെ കഥ എഴുതാനാണെന്ന് പറഞ്ഞ് ആൽവിനും മുകേഷും എറണാകുളത്തേക്ക് പോയി. പിന്നീട് ഇരുവരെയും കുറിച്ച് വിവരങ്ങളൊന്നുമില്ലാതായി. പിന്നീട് ഫിലിം ന്യൂസിലാണ് തൻ്റെ കഥ മോഷ്ടിക്കപ്പെട്ടു എന്ന സത്യം അറിഞ്ഞത്. മറ്റൊരാളുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ തിരക്കഥകൃത്തിൻ്റെ പേരിൻ്റെ സ്ഥാനത്ത് ആൽവിൻ ആൻ്റിണിയുടെ പേരായിരുന്നു. തുടർന്ന് ഞാൻ കേസ് കൊടുക്കുകയും എല്ലാവരുടെയും നിർബന്ധത്തിൽ പിൻവലിക്കുകയും ചെയ്തു’ സുകു പാൽകുളങ്ങര പറഞ്ഞു.

shortlink

Post Your Comments


Back to top button