CinemaGeneralIndian CinemaLatest NewsMollywood

ദിലീപേട്ടൻ കുറ്റം ചെയ്തെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല, എന്താണ് നടന്നതെന്ന് ദൈവത്തിനറിയാം: ശാലു മേനോൻ

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാലു മേനോൻ. പിന്നീട് സിനിമകളിലും ശാലു പ്രത്യക്ഷപ്പെട്ടു. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാലു പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന നടൻ ദിലീപിനെ പിന്തുണച്ചാണ് നടി സംസാരിച്ചത്. ഒരാൾ കുറ്റം ചെയ്തെന്ന് നമുക്ക് ഒരിക്കലും ഉറപ്പിച്ച് പറയാൻ പറ്റില്ലെന്നും, ദിലീപ് കുറ്റം ചെയ്തെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയില്ലെന്നുമാണ് ശാലു മേനോൻ പറയുന്നത്.

Also Read: നഷ്ടപ്പെട്ട പ്രണയത്തിന്റെ തീച്ചൂളയിൽ അയാൾ ആറാടുകയാണ്: സന്തോഷ് വർക്കിയെ കുറിച്ച് സംവിധായകൻ

ശാലു മേനോന്റെ വാക്കുകൾ:

നമുക്കൊരിക്കലും ഒരാൾ കുറ്റം ചെയ്തെന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല. ദിലീപ് കുറ്റം ചെയ്തെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല.  ഞാനും നാൽപ്പത്തിയൊമ്പത് ദിവസങ്ങളോളം കാരണം എന്താണെന്ന് അറിയാതെ ജയിലിൽ കിടന്നിട്ടുണ്ട്. ദിലീപേട്ടന്റെ കാര്യത്തിലും അതായിരിക്കാം സംഭവിച്ചത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ സത്യം ആവണമെന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിനറിയാം. ഞാനൊരിക്കലും ദിലീപിനെ കുറ്റം പറയില്ല. പലരും പറയുന്നുണ്ട് അദ്ദേഹം ഇത് ചെയ്തു, അത് ചെയ്തു എന്നൊക്കെ. അങ്ങനെയൊന്നും എനിക്ക് പറയാൻ പറ്റില്ല.

സിനിമയിൽ വന്ന സമയത്ത് ഞാൻ ദിലീപേട്ടനൊപ്പം അഭിനയിച്ചിരുന്നു. മൂന്ന് നാല് രംഗങ്ങളിൽ അഭിനയിച്ച് ഞാൻ തിരിച്ചു പോന്നു. ആ സമയത്ത് തിരിച്ചു വരേണ്ട സാഹചര്യം വന്നു. എനിക്ക് പകരം മറ്റൊരു ആർട്ടിസ്റ്റാണ് അത് ചെയ്തത്. എന്നാലും വളരെ ഇഷ്ട്ടമുള്ള നടനാണ് ദിലീപേട്ടൻ.

shortlink

Related Articles

Post Your Comments


Back to top button