CinemaGeneralIndian CinemaLatest NewsMollywood

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട്: മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം റാം പുനരാരംഭിക്കുന്നു

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ജീത്തുവും മോഹൻലാലും തമ്മിലുള്ള കൂട്ടുകെട്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരും ഒന്നിച്ച ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളെല്ലാം ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മോഹൻലാലിനെ നായകനാക്കി ജീത്തു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. മൂന്ന് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച് ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം കൊവിഡ് പ്രതിസന്ധി കാരണം നിന്ന് പോകുകയായിരുന്നു.

Also Read: ദിലീപേട്ടൻ കുറ്റം ചെയ്തെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല, എന്താണ് നടന്നതെന്ന് ദൈവത്തിനറിയാം: ശാലു മേനോൻ

ഇപ്പോളിതാ, ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുനരാരംഭിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജീത്തു ജോസഫ് തന്നെയാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം റാമിന്റെ ചിത്രീകരണം പുനരാരംഭിക്കുകയാണെന്നും, എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും ജീത്തു ഫേസ്ബുക്കിൽ കുറിച്ചു.

2020 ജനുവരിയിലാണ് റാമിന്റെ ചിത്രീകരണം തുടങ്ങിയത്. എറണാകുളം, രാമേശ്വരം, ഷിംല എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായിരുന്നു. രണ്ടാം ഷെഡ്യൂളിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിനിടയിലാണ് കൊവിഡ് പ്രതിസന്ധി ഉണ്ടായത്. അതോടെ ചിത്രീകരണം പാതിവഴിയിൽ നിന്നു പോകുകയായിരുന്നു.

തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ദുർഗ കൃഷ്ണ, സുരേഷ് മേനോൻ, സിദ്ദിഖ്, ആദിൽ ഹുസൈൻ, ചന്തുനാഥ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button