Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywood

ചുമരുണ്ടെങ്കിലേ നല്ലൊരു ചിത്രം വരയ്ക്കാന്‍ കഴിയൂ, സിനിമയിലെ യഥാർത്ഥ താരങ്ങൾ ഇവരാണ്: കുറിപ്പുമായി എം എ നിഷാദ്

ഇർഷാദ് അലി, എം എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ കെ സതീഷ് സംവിധാനം ചെയ്ത ചിത്രമാണ് ടു മെൻ. കഴിഞ്ഞ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഒരുങ്ങിയ ഗള്‍ഫ് പശ്ചാത്തലത്തില്‍ കഥ പറയുന്ന റോഡ് മൂവിയാണ് ടു മെൻ.

ഇപ്പോളിതാ, ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്ത സംവിധായകന്‍ എം എ നിഷാദ് അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡാര്‍വിന്‍ ക്രൂസ്, തിരക്കഥാകൃത്ത് മുഹാദ് വെമ്പായം, സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍, ഛായാ​ഗ്രാഹകന്‍ സിദ്ധാര്‍ത്ഥ് രാമസ്വാമി എന്നിവരാണ് സിനിമയിലെ യഥാര്‍ത്ഥ താരങ്ങള്‍ എന്നാണ് എം എ നിഷാദ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read: എന്റെ പിറന്നാൾ നിങ്ങൾ സ്വപ്നം പോലെ സുന്ദരമാക്കി, നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ്: ഗോപി സുന്ദറിനോട് അമൃത

എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇനി,ഞാനൊരു റിവ്യൂ ഇടട്ടെ…
ടു മെൻ,ഇന്ന് റിലീസായി…
ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷം,
സതീഷ് എന്ന നവാഗത സംവിധായകന്റ്റെ,മുപ്പത്തൊന്ന് വർഷത്തെ,കാത്തിരിപ്പിനൊടുവിൽ,
അത് സംഭവിച്ചു…
ഇർഷാദലിയും ,ഞാനും പ്രധാന കഥാപാത്രങ്ങളായ,ടൂ മെൻ,നല്ല അഭിപ്രായവും,പ്രേക്ഷക പ്രശംസയും
നേടിയെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്…ഇർഷാദിന്റ്റെ,സഞ്ജയ്
മേനോനേയും,എന്റ്റെ അബൂബക്കറിനേയും,ഇരു കൈയ്യും നീട്ടി സ്വീകരിച്ച,പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി…
എന്നാൽ,ഞങ്ങളുടെ സിനിമയിലെ,
താരങ്ങൾ ഇവർ നാല് പേരുമാണ്…
ടൂ മെൻ എന്ന ചിത്രത്തിന്റ്റെ നിർമ്മാതാവ് ഡാർവിനും,തിരകഥാകൃത്ത് മുഹാദ് വെമ്പായവും,സംഗീത സംവിധായകൻ
ആനന്ദ് മധുസൂദനനും.ഛായാഗ്രഹകൻ സിദ്ധാർത്ഥ് രാമസ്വാമിയുമാണ് ഞങ്ങളുടെ താരങ്ങൾ..
ഒരു ചുമരുണ്ടെങ്കിൽ മാത്രമെ നല്ലൊരു
ചിത്രം വരക്കാൻ കഴിയൂ..ടൂ മെൻ എന്ന
നല്ല ചിത്രത്തിന്റ്റെ ചുമര് ഈ ചിത്രത്തിന്റ്റെ നിർമ്മാതാവ് ഡാർവിനാണ്…ഈ സിനിമയെ മനോഹരമാക്കുന്നതിൽ ഡാർവിൻ വഹിച്ച പങ്ക് വളരെ വലുതാണ്.
സതീഷ് പറഞ്ഞ കഥക്ക്,നല്ല സിനിമ ഭാഷ്യം നൽകി,കെട്ടുറപ്പുളള തിരക്കഥയാക്കിയത് മുഹാദാണ്…പ്രവാസം എന്താണെന്നറിവുളളവൻ…ജിവിത യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ച്ചകൾ
തന്നെയായിരുന്നു,മുഹാദിന്റ്റെ രചനയിൽ പ്രതിഫലിച്ചത്…മുഹാദ് ടൂ മെന്നിന്റ്റെ താരമാണ്…
ടൂ മെൻ കണ്ടവർ ആദ്യം ചോദിച്ചത്,ഈ സിനിമയുടെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചത് ആരാണെന്നായിരുന്നു..
ആ ചോദ്യത്തിന്റ്റെ ഉത്തരമാണ് ആനന്ദ്
മധുസൂദനൻ..എത്ര മനോഹരമായാണ്
സംഗീതം തിട്ടപ്പെടുത്തിയത്…ആനന്ദ്
നിങ്ങളാണ് താരം…
തമിഴിൽ നിന്നും,
മലയാളത്തിലേക്കെത്തിയ,പ്രതിഭയാണ്
ഛായാഗ്രഹകൻ സിദ്ധാർത്ഥ് രാമസ്വാമി
എന്റ്റെ സുഹൃത്തുകൂടിയാണ് സിദ്ധാർത്ഥ് ..അദ്ദേഹത്തെ ഈ സിനിമയിലേക്ക് ഞാൻ ക്ഷണിച്ചപ്പോൾ
തിരക്കിനിടയിലും,ഈ സിനിമ ചെയ്യാൻ
സമ്മതിക്കുകയും,മനോഹരമായ ഫ്രേയിമിലൂടെ ദൃശ്യ വിരുന്നു നൽകിയ
സിദ്ധാർത്ഥ് നിങ്ങൾ ടൂ മെൻ എന്ന
റോഡ് മൂവിയുടെ അവിഭാജ്യ ഘടകവും
താരവുമാണ്…
ടൂ മെൻ ഒരു ത്രില്ലർ മൂഡിലുളള സിനിമയാണ്…
ഈ സിനിമയെ ജനകീയമാക്കിയതിൽ
ഇവർ നാലു പേരുടേയും പങ്ക് വലുതാണ്..
സംവിധായകൻ കെ സതീഷിന് എന്നും
അഭിമാനിക്കാം…
ഒരു നല്ല സിനിമ നൽകിയതിന്….

shortlink

Related Articles

Post Your Comments


Back to top button