ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് സായാഹ്ന വാർത്തകൾ. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ റിലീസായത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ഗോകുൽ സുരേഷ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള കാരണമാണ് ഗോകുൽ പറയുന്നത്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനെ ബന്ധപ്പെടുത്തി പൊളിറ്റിക്കൽ സറ്റയർ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും പൊളിറ്റിക്കൽ സറ്റയർ തനിക്ക് ഇഷ്ടമാണെന്നുമാണ് ഗോകുൽ പറയുന്നത്.
Also Read: പൃഥ്വിരാജിന്റെ ‘തീർപ്പ്’: രണ്ടാം ടീസർ പുറത്ത്
ഗോകുൽ സുരേഷിന്റെ വാക്കുകൾ:
എനിക്ക് പൊതുവെ പൊളിറ്റിക്കൽ സറ്റയർ ഇഷ്ടമാണ്. സിനിമ കണ്ട് കഴിഞ്ഞാൽ ആരെയാണ് ഇതിൽ വിമർശിക്കുന്നതെന്ന് മനസ്സാലാകും. ഞാൻ വരുന്നത് എവിടെ നിന്നാണെന്ന് എല്ലാവർക്കും അറിയാമല്ലോ അത് വെച്ച് നോക്കുമ്പോൾ ഈ ചിത്രം ചെയ്യില്ലെന്ന് എല്ലാവരും കരുതും. കേന്ദ്രത്തെ വിമർശിക്കുന്ന ചിത്രത്തിൽ ഞാൻ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ.
ഭരണകൂടത്തെ വിമർശിക്കുന്ന സിനിമയാണെന്ന് അച്ഛനോട് പറഞ്ഞിരുന്നില്ല. അച്ഛൻ ഇതിൽ ഒന്നും അങ്ങനെ ഇടപെടാറില്ല. അച്ഛന്റെ പാർട്ടിയെ വിമർശിച്ചത് എന്താണെന്ന് അച്ഛൻ ചോദിക്കില്ല. ചെയ്യുന്ന കാര്യത്തിൽ നേര് ഉണ്ടെങ്കിൽ അച്ഛൻ അങ്ങനെ ഇടപെടാറില്ല.
Post Your Comments