
സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ തിളങ്ങുന്ന ഗോപി സുന്ദറും ഗായിക അമൃത സുരേഷും അവരുടെ പ്രണയം പരസ്യപ്പെടുത്തിയത് അടുത്തിടെയാണ്. അതിന് ശേഷം ഇരുവർക്കുമെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും നടന്നിരുന്നു. അടുത്തിടെ ഇരുവരും പഴനി ക്ഷേത്രത്തിൽ പോയി പൂമാലയിട്ട് നിൽക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും വിവാഹിതരായോ എന്നുള്ള ചോദ്യവും ആരാധകരിൽ നിന്നും ഉയർന്നിരുന്നു.
ഇപ്പോളിതാ, അമൃത സമൂഹ മാധ്യമത്തിൽ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ പിറന്നാൾ ആഘോഷത്തിന്റെ മനോഹര ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അമൃത കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഈ മാസം 2നായിരുന്നു അമൃതയുടെ 32ാം പിറന്നാൾ. ഗോപി സുന്ദറും അനിയത്തി അഭിരാമി സുരേഷും ചേർന്ന് അമൃതയ്ക്കായി പ്രത്യേക ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് അമൃത പങ്കുവച്ചത്. ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേതെന്നാണ് അമൃത പറയുന്നത്. എന്റെ പിറന്നാൾ നിങ്ങൾ സ്വപ്നം പോലെ സുന്ദരമാക്കിയെന്നും നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവെന്നുമാണ് അമൃത കുറിച്ചത്.
Also Read: സുരേഷ് ഗോപിയുടെ തിരിച്ചുവരവ്: ബോക്സ് ഓഫീസിൽ കുതിച്ച് പാപ്പൻ
അമൃതയുടെ കുറിപ്പ് വായിക്കാം:
ഓ ഗോപി സുന്ദര്‍, എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്കു നൽകിയ സന്തോഷത്തിനും സർപ്രൈസുകൾക്കും നന്ദി പറയാൻ വാക്കുകളില്ല. എന്റെ എക്കാലത്തെയും ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത്. എന്റെ പിറന്നാൾ നിങ്ങൾ സ്വപ്നം പോലെ സുന്ദരമാക്കി. നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ്.
Post Your Comments