CinemaGeneralIndian CinemaLatest NewsMollywood

‘റിലീസിന് മുൻപേ ഡീ​ഗ്രേഡിം​ഗ്’: കുറിപ്പുമായി വിഷ്‍ണു ഉണ്ണികൃഷ്ണൻ

വിഷ്‍ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സബാഷ് ചന്ദ്രബോസ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വി സി അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്തത്. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇപ്പോളിതാ, റിലീസിനു മുൻപേ ചിത്രത്തിനെതിരെ ഡീഗ്രേഡിംഗ് നടന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. കേരളത്തിൽ മാത്രം രാവിലെ 10ന് ആദ്യ പ്രദർശനങ്ങൾ തുടങ്ങുന്ന ഒരു ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങൾ രാവിലെ 9 മുതൽ പല വിദേശ പ്രൊഫൈലുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് വിഷ്ണു പറയുന്നത്. ഇത് തിയേറ്റർ വ്യവസായത്തെ തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

Also Read: ഇന്ത്യൻ 2വിൽ നായിക കാജൽ അഗർവാൾ തന്നെ: സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും

വിഷ്‍ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഡിഗ്രേഡിംഗ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്… കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാക്കിസ്ഥാനിൽ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്.
നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം..

shortlink

Related Articles

Post Your Comments


Back to top button