വധഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അടുത്തിടെയാണ് മുംബൈ പൊലീസ് ബോളിവുഡ് നടൻ സൽമാൻ ഖാന് തോക്കിന് ലൈസൻസ് നൽകിയത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയത്. ഇതിന് പിന്നാലെ വെടിവെച്ചാൽ ഏൽക്കാത്ത ബുള്ളറ്റ് പ്രൂഫ് കാറും സ്വന്തമാക്കിയിരിക്കുകയാണ് താരം. 2017ൽ രജിസ്റ്റർ ചെയ്ത ടൊയോട്ട ലാൻഡ് ക്രൂസര്‍ എല്‍സി – 200 പതിപ്പാണ് സൽമാൻ ബുള്ളറ്റ് പ്രൂഫാക്കിയത്. 4461 സിസി ഡീസല്‍ എന്ജിന് ഉപയോഗിക്കുന്ന ഈ എസ്യുവിക്ക് 262 ബിഎച്ച്പി കരുത്തുണ്ട്.
Also Read: സസ്പെൻസ് ത്രില്ലർ ‘ലാസ്റ്റ് 6 ഹവേഴ്സ്’ തിയേറ്ററുകളിൽ
വാഹനത്തിന്റെ എല്ലാ ഗ്ലാസുകളും ബുള്ളറ്റ് പ്രൂഫ് ആക്കുകയും കവചിത വാഹനങ്ങളുടെ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്താണ് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കിയിരിക്കുന്നത്. വാഹനത്തില്‍ സാധാരണയായി നല്‍കിയിട്ടുള്ള ഗ്ലാസിന് പകരം കൂടുതല്‍ കട്ടിയുള്ള ഗ്ലാസ് നല്‍കുകയും വിന്‍ഡോയില്‍ വീതിയേറിയ ക്ലാഡിങ്ങ് നല്‍കിയുമാണ് ബുള്ളറ്റ് പ്രൂഫ് മോഡലാക്കി മാറ്റിയിരിക്കുന്നതെന്നാണ് നിഗമനം.
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൽമാൻ ഖാനും പിതാവിനും നേരെ വധഭീഷണി ഉയർന്നത്. മൂസെവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നായിരുന്നു സല്മാന് ഖാന് നേരെ ഉയര്‍ന്ന ഭീഷണി.
Post Your Comments