CinemaGeneralIndian CinemaLatest NewsMollywood

ആ വാർത്ത വ്യാജമാണ്, നിജസ്ഥിതി അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്: നിർമ്മാതാവ് രാജീവ് ​ഗോവിന്ദൻ

കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ഓർഡിനറി. ഗവിയുടെ പ്രകൃതിരമണീയമായ പശ്ചാത്തലത്തിലായിരുന്നു ചിത്രമൊരുക്കിയത്. ഒരു കെഎസ്ആർടിസി ബസ്സിലെ ഡ്രൈവറുടേയും കണ്ടക്ടറുടേയും ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു ചിത്രം പറഞ്ഞത്. 2012 റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്സ് ഓഫീസിലും സിനിമ വിജയമായിരുന്നു. ഏതാനും നാളുകളായി ഓർഡിനറിക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്.

Also Read: റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്: നായകൻ ഷാഹിദ് കപൂർ

ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിർമ്മാതാവ് രാജീവ് ​ഗോവിന്ദൻ. സത്യത്തില്‍ ഓര്‍ഡിനറിയുടെ രണ്ടാംഭാഗത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നും ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

രാജീവ് ​ഗോവിന്ദന്റെ വാക്കുകൾ:

കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാനും ഈ വാര്‍ത്ത കേള്‍ക്കുന്നുണ്ട്. സത്യത്തില്‍ ഓര്‍ഡിനറിയുടെ രണ്ടാംഭാഗത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. നിര്‍മ്മാതാവെന്ന നിലയില്‍ ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും എന്നില്‍ നിക്ഷിപ്തമാണ്. ആ നിലയ്ക്ക് ഞാനറിയാതെ ഓര്‍ഡിനറിയുടെ രണ്ടാം ഭാഗം ഉണ്ടാകാന്‍ പോകുന്നില്ല. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണ്. വാര്‍ത്ത എവിടെ നിന്നാണ് പ്രചരിക്കുന്നതെന്നറിയില്ല. അതിന്റെ നിജസ്ഥിതി അറിയാന്‍ എനിക്കും ആഗ്രഹമുണ്ട് ചാക്കോച്ചനോ ബിജുവിനോ ഇത് സംബന്ധിച്ച് ഏതെങ്കിലും അറിവുണ്ടോ എന്നുപോലും എനിക്ക് അറിയില്ല.

shortlink

Related Articles

Post Your Comments


Back to top button