
ജോജു ജോർജിനെ നായകനാക്കി നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പീസ്’. കാർലോസ് എന്ന കഥാപാത്രമായിട്ടാണ് ജോജു ചിത്രത്തിൽ എത്തുന്നത്. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളുമാണ് സിനിമ പറയുന്നത്. സിദ്ദിഖ് വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ആശ ശരത്ത് ആണ് നായികയായി എത്തുന്നത്.
Also Read: ആ കാർ ഞാൻ വാങ്ങിയതല്ല, സുഹൃത്തായ ഡോള്‍വിൻ വാങ്ങിച്ച കാറിന്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്: ഷാജി കൈലാസ്
ഇപ്പോളിതാ, സിനിമയുടെ ട്രെയ്‍ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രം വേറിട്ട ദൃശ്യഭാഷയിലുള്ള ഒന്നായിരിക്കുമെന്നാണ് ട്രെയ്‍ലർ നൽകുന്ന സൂചന. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്.
സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ് സിനിമ നിർമ്മിക്കുന്നത്. അനിൽ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രമാണ് ‘പീസ്’. രമ്യ നമ്പീശൻ, അദിതി രവി, മാമുക്കോയ, വിജിലേഷ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments