കൃഷാന്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘ആവാസവ്യൂഹം’. വ്യത്യസ്ത രീതിയിലുള്ള കഥ പറച്ചിലിലൂടെയും മാജിക്കല്‍ റിയലിസത്തിന്റെ ആവിഷ്‌ക്കരണത്തിലൂടെയും ശ്രദ്ധേയമായ ‘ആവാസവ്യൂഹം’ കഴിഞ്ഞ ദിവസമാണ് റിലീസായത്. സോണി ലിവിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഐഎഫ്എഫ്‌കെയില്‍ മികച്ച സിനിമയ്ക്കുള്ള നെറ്റ് പാക്ക്, ഫിപ്രസ്‌കി പുരസ്‌കാരങ്ങള്‍ എന്നിവ സിനിമ സ്വന്തമാക്കിയിരുന്നു.
Also Read: ഗ്യാങ്‌സ്റ്റർ വേഷത്തിൽ ദുൽഖർ: അഭിലാഷ് ജോഷിയുടെ ‘കിംഗ് ഓഫ് കൊത്ത’ സെപ്റ്റംബറിൽ ആരംഭിക്കും
ഇപ്പോളിതാ, ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. പത്ത് വര്‍ഷത്തിലൊരിക്കലാണ് സിനിമാ നിര്‍മ്മാണത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന ഒരു സിനിമ സംഭവിക്കുന്നതെന്നും, ‘ഷിപ്പ് ഓഫ് തീസസിന്’ ശേഷം ‘ആവാസവ്യൂഹ’മാണ് അത്തരത്തിലൊരു ചിത്രമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
’10 വര്‍ഷത്തിലൊരിക്കല്‍ സിനിമാ നിര്‍മ്മാണത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന ഒരു സിനിമ സംഭവിക്കുന്നു. 2012ല്‍ അത് ‘ഷിപ്പ് ഓഫ് തീസസ്’ ആയിരുന്നു. 2022ല്‍ അത് മലയാളം സിനിമ ‘ആവസവ്യൂഹം’ ആണ്. ഭാഷ ഒരു പ്രശ്‌നമല്ല. ഇത് മുഴുവന്‍ വിഭാഗത്തിനും വേണ്ടിയുള്ള പുരോഗതിയാണ്. നഷ്ടപ്പെടുത്തരുത്’, എന്‍ എസ് മാധവൻ ട്വീറ്റ് ചെയ്തു.
Post Your Comments