
33 വർഷങ്ങൾക്ക് ശേഷം മോഹൻലാലും സംവിധായകൻ അനിലും ഒന്നിക്കുന്നു. ‘ഭാരത് രത്ന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക എന്നാണ് റിപ്പോർട്ട്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചോ അണിയറക്കാരെ കുറിച്ചോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
1989ൽ ദൗത്യം എന്ന ചിത്രത്തിലായിരുന്നു അനിലും മോഹൻലാലും അവസാനമായി ഒന്നിച്ചത്. മോഹൻലാലിനൊപ്പം സുരേഷ് ഗോപി, പാർവ്വതി, ലിസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. സഫ്രോൺ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സഫ്രോൺ മൂവി മേക്കേഴ്സ് ആയിരുന്നു സിനിമ നിർമ്മിച്ചത്. ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് പ്രമുഖ പരസ്യകലാകാരനായ ബി അശോക് ആയിരുന്നു.
Also Read: ‘ഹാർലി ക്വിൻ’ ആയി ലേഡി ഗാഗ: തരംഗമായി ‘ജോക്കർ 2’ ടീസർ
‘റാം’, ‘ബറോസ്’, ‘ഓളവും തീരവും’ എന്നീ ചിത്രങ്ങളാണ് ഇനി മോഹൻലാലിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘റാം’. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് ‘ഓളവും തീരവും’.
Post Your Comments