![](/movie/wp-content/uploads/2022/08/65278-reports-that-dulquer-salmaan-movie-king-of-kotha-to-start-on-september.webp)
ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. അഭിലാഷിന്റെ അരങ്ങേറ്റ ചിത്രമാണിത്. ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥ ഒരുക്കിയ അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി സിനിമയിൽ നായികയായി എത്തുമെന്നാണ് വിവരം. ഇതാദ്യമായാണ് ദുൽഖറും ഐശ്വര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.
Also Read: റോഡ് മൂവി ത്രില്ലർ ‘ടു മെൻ’ തിയേറ്ററിൽ
ഇപ്പോളിതാ, സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ദുൽഖർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെപ്റ്റംബർ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്ന് ദുൽഖർ പറഞ്ഞത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൈയ്യിൽ തോക്കേന്തി മാസ് ലുക്കിൽ നിൽക്കുന്ന ദുൽഖറിന്റെ ചിത്രമായിരുന്നു പോസ്റ്ററിലുള്ളത്.
Post Your Comments