ഇന്ത്യൻ സിനിമാ പ്രേമികൾ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. 1996ൽ പുറത്തുവന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ശങ്കർ – കമൽ ഹാസൻ കോമ്പോ ഒന്നിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന എല്ലാ വിവരങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും സെറ്റിൽ നടന്ന അപകടവും നിർമ്മാണ കമ്പനിയുടെ പ്രശ്നങ്ങളും കാരണം പാതിവഴിയിൽ നിന്നു പോകുകയായിരുന്നു.
Also Read: ബോളിവുഡിൽ വീണ്ടും താരവിവാഹം: റിച്ച ചദ്ദ – അലി ഫസൽ വിവാഹം സെപ്റ്റംബറിൽ
കാജൽ അഗർവാളിനെ ആയിരുന്നു ചിത്രത്തിൽ നായികയായി പരിഗണിച്ചത്. എന്നാൽ, ചിത്രത്തിൽ നിന്നും താരം പിന്മാറിയെന്നും കാജൽ അഗർവാളിന് പകരം ചിത്രത്തിലേക്ക് ബോളിവുഡ് താരം ദീപിക പദുകോണിനെ പരിഗണിക്കുന്നു എന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ഇപ്പോളിതാ, വിഷത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കാജൽ. താൻ തന്നെയാണ് ചിത്രത്തിൽ നായികയായി എത്തുന്നതെന്നും, സെറ്റിലേക്ക് തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണെന്നുമാണ് കാജൽ പറഞ്ഞത്. നടി നേഹ ധൂപിയയുമായുള്ള ഇൻസ്റ്റാഗ്രാം ലൈവിനിടെയാണ് കാജൽ ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബർ 13 മുതൽ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നും കാജൽ കൂട്ടിച്ചേർത്തു.
Post Your Comments