
ബോളിവുഡിൽ ഇത് താരവിവാഹങ്ങളുടെ കാലമാണ്. ബോളിവുഡ് താരങ്ങളായ റിച്ച ചദ്ദയുടെയും അലി ഫസലിന്റെയും വിവാഹ ഒരുക്കങ്ങൾ തുടങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിവാഹം സെപ്റ്റംബറിൽ നടക്കുമെന്നാണ് വിവരം. മുംബൈയിലും ഡൽഹിയിലുമായി രണ്ട് വിവാഹ ചടങ്ങുകൾ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.
Also Read: ‘പത്ത് വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന സിനിമ’: ‘ആവാസവ്യൂഹ’ത്തെ കുറിച്ച് എന്‍ എസ് മാധവന്
ഇരുവരും 2021ൽ വിവാഹിതരാകേണ്ടിയിരുന്നു. എന്നാൽ, കൊവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഫുക്രെ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. അലി ഫസലിന്റെ വിക്ടോറിയ ആൻഡ് അബ്ദുൾ എന്ന ഹോളിവുഡ് ചിത്രത്തിന്റെ വെനീസിൽ നടന്ന വേൾഡ് പ്രീമിയറിലാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2019ലാണ് അലി ഫസൽ റിച്ചയോട് വിവാഹാഭ്യർത്ഥന നടത്തിയത്.
ഡെത്ത് ഓൺ ദ നൈൽ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഫുക്രെ 3 ആണ് റിച്ചയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഭോലി പഞ്ചാബൻ എന്ന കഥാപാത്രത്തെയാണ് റിച്ച സിനിമയിൽ അവതരിപ്പിക്കുക. അലി ഫസലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Post Your Comments