കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് ടിനി ടോം. മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നവര്‍ ഭൂമിക്കടിയിലെ പുഴുക്കളാണെന്നും അവര്‍ എവിടെയും എത്താന്‍ പോകുന്നില്ലെന്നും ടിനി ടോം പറയുന്നു. കലാകാരന്‍മാര്‍ നശിച്ചു കാണാനും മരിച്ചു കാണാനുമാണ് പലര്‍ക്കും ഇഷ്ടം. അത്തരം പ്രവര്‍ത്തികളിലൂടെ എന്ത് ലാഭമാണ് അവർക്ക് കിട്ടുന്നതെന്നും ടിനി ടോം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
‘മിമിക്രിയിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത്. അതിലൂടെ തന്നെയാണ് ലോകം മുഴുവന്‍ സഞ്ചരിച്ചതും. അവിടെയെല്ലാം തന്നെ സ്വീകരിച്ചത് മലയാളികള്‍ തന്നെയാണ്. അതിനാല്‍ വിജയിച്ച വ്യക്തിയാണ് ഞാന്‍. കഴിവും പ്രശസ്തിയുമില്ലാത്ത ആളുകളെ ട്രോള്‍ ചെയ്താല്‍ കാഴ്ചക്കാരെ ലഭിക്കില്ല. കലാകാരന്‍മാര്‍ നശിച്ചു കാണാനും മരിച്ചു കാണാനുമാണ് പലര്‍ക്കും ഇഷ്ടം. അത്തരം പ്രവര്‍ത്തികളിലൂടെ എന്ത് ലാഭമാണ് കിട്ടുന്നത്’- ടിനി ടോം പറഞ്ഞു.
‘തന്നെ താറടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അതിനെ ഒന്നുമാകാന്‍ സാധിക്കാത്തവരുടെ രോധനം മാത്രമായാണ് കാണുന്നതെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. അതൊന്നും ആരെയും സ്വാധീനിച്ച് നേടിയതല്ല. മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നവര്‍ ഭൂമിക്കടിയിലെ പുഴുക്കളാണ്, അവര്‍ എവിടെയും എത്താന്‍ പോകുന്നില്ല’- താരം കൂട്ടിച്ചേർത്തു.
Post Your Comments