ബോളിവുഡ് നടൻ മിതിലേഷ് ചതുർവേദി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പത്ത് ദിവസം മുൻപ് കുഴഞ്ഞുവീണതിനെ തുടർന്ന് മിതിലേഷിനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
Also Read: ദുൽഖർ രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാൾ: പ്രഭാസ്
പുലർച്ചെ നാലു മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് മകളുടെ ഭർത്താവ് ആഷിഷ് ചതുർവേദി മാധ്യമങ്ങളോട് പറഞ്ഞു. വെർസോവയിലെ ശ്മശാനത്തിൽ വച്ച് സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലെത്തി അമ്പരപ്പിച്ചിട്ടുള്ള താരമാണ് അദ്ദേഹം. നാടകങ്ങളിലൂടെയാണ് മിതിലേഷ് ചതുർവേദി കലാരംഗത്തേക്ക് എത്തുന്നത്. ഭായ് ഭായ് ആണ് അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. സത്യ, താൽ, ഫിസ, കോയി മിൽഗയ, കിസ്നാ, ബണ്ടി ഓർ ബബ്ലി, മൈ ഫ്രണ്ട് പിന്റോ തുടങ്ങി മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സ്കാം 1992 എന്ന വെബ് സീരിസിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം അടുത്ത കാലത്ത് ഏറെ ശ്രദ്ധനേടിയിരുന്നു.
Post Your Comments