
നടി നിത്യ മേനോനെതിരെ ‘ആറാട്ട്’ സന്തോഷ് വർക്കി. നിത്യ പറയുന്ന രീതിയിൽ താൻ ശല്യം ചെയ്തിട്ടില്ലെന്നും സ്നേഹം കൊണ്ട് പുറകെ നടന്നതാണെന്നും സന്തോഷ് വർക്കി പറയുന്നു. നിത്യയ്ക്കെതിരെ ശബ്ദമുയർത്തിയതിനിടെ ചില വിവാദ പരാമർശങ്ങളും സന്തോഷ് വർക്കി നടത്തി. ഉയരെ എന്ന സിനിമയിൽ ആസിഫ് അലി ചെയ്യുന്നതുപോലെ ഇഷ്ടമല്ല എന്ന് പറഞ്ഞ ഉടനെ ഞാൻ ആസിഡ് ആക്രമണത്തിനോ റേപ്പിനോ ഒന്നും പോയിട്ടില്ല പിന്നെ എന്തിനാണ് എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് എന്നായിരുന്നു സന്തോഷ് ചോദിച്ചത്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു സന്തോഷ് വർക്കിയുടെ ചോദ്യം.
സന്തോഷ് തന്റെ പുറകെ വന്നിട്ടുണ്ടായിരുന്നുവെന്നും, കുടുംബത്തിനും തനിക്കും വലിയ ശല്യമായിരുന്നുവെന്നും കഴിഞ്ഞ ദിവസം നിത്യ മേനോൻ പറഞ്ഞിരുന്നു. മുപ്പതോളം നമ്പരുകളിൽ നിന്നും പലവട്ടമായി തന്നെ വിളിക്കാറുണ്ടായിരുന്നു എന്നും, ആ നമ്പരുകൾ എല്ലാം താൻ ബ്ലോക്ക് ചെയ്യുകയായിരുന്നു ചെയ്തതെന്നും നിത്യ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് സന്തോഷ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
സന്തോഷ് വർക്കി പറയുന്നു:
അവളുടെ സ്വഭാവം ഒക്കെ അയൽക്കാർ പറഞ്ഞു തന്നെ എനിക്ക് അറിയാവുന്നതാണ്. എന്നിട്ടും ഞാൻ അങ്ങനെ ഒരു കണ്ണോടെ അവളെ നോക്കിയിട്ടില്ല. മോശം കണ്ണോടെ ചിന്തിച്ചിട്ടില്ല. ഉയരെ എന്ന സിനിമയിൽ ആസിഫ് അലി ചെയ്യുന്നതുപോലെ ഇഷ്ടമല്ല എന്ന് പറഞ്ഞ ഉടനെ ഞാൻ ആസിഡ് ആക്രമണത്തിനോ റേപ്പിനോ ഒന്നും പോയിട്ടില്ല പിന്നെ എന്തിനാണ് എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത്. കാര്യങ്ങൾ ഒന്നും ശരിക്ക് നിത്യയ്ക്ക് അറിയില്ല. അവളുടെ അച്ഛനും അമ്മയും ഒക്കെ എന്നോട് മാതാപിതാക്കളോടും വളരെ മോശമായ രീതിയിലാണ് സംസാരിച്ചിട്ടുള്ളത്. ഒരു അച്ഛൻ കേൾക്കാൻ പാടില്ലാത്ത രീതിയിലാണ് എന്റെ അച്ഛനോട് അവരുടെ അച്ഛൻ സംസാരിച്ചിരുന്നത്.
ഭ്രാന്തായ ഒരുത്തന്റെ ഒപ്പം എന്റെ മകളെ വിടണമോ എന്ന് പോലും നിത്യയുടെ അച്ഛൻ ചോദിച്ചിട്ടുണ്ട്. ഞാൻ സൈക്കോ ആണെന്നുള്ളതിന് എന്ത് തെളിവാണുള്ളത്? എനിക്ക് വേണമെങ്കിൽ മാനനഷ്ടക്കേസിന് ഫയൽ ചെയ്യാം. ഇനിമേലിൽ വിളിക്കരുതെന്ന് ഒരുതവണ ഫോൺ എടുത്ത് പറയേണ്ട ആവശ്യമല്ലേ അവർക്കുള്ളൂ. ശല്യം ചെയ്യരുതെന്ന് ഈ ഇടക്ക് മാത്രമാണ് മെസേജ് ഇട്ടത്. താല്പര്യം ഇല്ലെങ്കിൽ ഇല്ലാന്ന് പറഞ്ഞൂടെ. നിത്യയെ എല്ലാവരും മോശം കണ്ണോടെ ആണ് കാണുന്നത്. നാട്ടുകാർക്കൊക്കെ അവളെ കുറിച്ചുള്ള അഭിപ്രായം വേറെയാണ്. എന്നാൽ, ഞാൻ അങ്ങനെ ഒരു കണ്ണോടെ അവളെ നോക്കിയിട്ട് പോലുമില്ല. ഇനി എനിക്ക് അവളുമായി യാതൊരു സൗഹൃദവും വേണ്ട. സൗഹൃദവും വേണ്ട ഇഷ്ടവും ഇല്ല. ഇനി ഞാൻ ആർക്കും അഭിമുഖം പോലും നൽകില്ല. ഒരിക്കൽ മാത്രമാണ് നിത്യയുമായി ഫോണിൽ സംസാരിച്ചിട്ടുള്ളൂ. അവരുടെ അച്ഛൻ പറഞ്ഞത് എനിക്ക് ഗ്ളാമറില്ല, പണമില്ല എന്നൊക്കെയായിരുന്നു.
അവളെ ആൾക്കാർ വേറെ രീതിയിൽ ആണ് കാണുന്നത്. ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല. ഞാൻ അവളെ കാമത്തോടെ നോക്കിയിട്ടില്ല. കാമരഹിതമായിരുന്നു എന്റെ നോട്ടം. അയച്ച മെസ്സേജുകളിൽ ഒന്നും ഞാൻ ഒരു വൃത്തികെട്ട വാക്ക് ഉപയോഗിച്ചിട്ടില്ല. എത്ര മാത്രം ഞാൻ കഷ്ടപ്പെട്ടതാണ്. എത്ര വർഷം ഞാൻ പുറകെ നടന്നു? ആരെങ്കിലും ഇങ്ങനെ നടക്കുമോ? ഫ്രണ്ടും വേണ്ട ഒന്നും വേണ്ട, അവളുമായി ഒരു ബന്ധവുമില്ല. അവൾ എന്നെ അർഹിക്കുന്നില്ല. അവൾ കല്യാണം കഴിക്കാത്തത് എന്താണെന്ന് പോലും എനിക്കറിയാം. സൈക്കോ ആണെങ്കിൽ ആദ്യം റേപ്പും ആസിഡ് അറ്റാക്കും ഒക്കെയാണ് ചെയ്യുക. ഞാൻ അങ്ങനെ ചെയ്തോ? ഞാൻ സൈക്കോ അല്ല.
Post Your Comments