CinemaGeneralLatest NewsNEWS

25 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത് ആദ്യത്തെ അനുഭവമായിരിക്കും: കുഞ്ചാക്കോ ബോബൻ

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ ഇന്ന് ലൊക്കാര്‍ണോ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. മേളയിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും അറിയിപ്പിനുണ്ട്. ഇതിന് മുന്നോടിയായി സ്വിറ്റ്സർലൻഡിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.

‘സ്വിറ്റ്‌സർലൻഡിലെ 75-ാമത് ലൊക്കാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനായി ഞാൻ ഇവിടെയെത്തി. ദേവദൂതർ പാട്ടിനോടുള്ള സ്നേഹം തുടരെ.. ഞാൻ ഇവിടെ സ്വിറ്റ്‌സർലൻഡിലെ 75-ാമത് ലോകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലുണ്ട്. ഞങ്ങളുടെ ‘അറിയിപ്പ്’ എന്ന സിനിമ ഇന്ന് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും’.

Read Also:- ഇർഷാദ് അലിയുടെ റോഡ് മൂവി ത്രില്ലർ ‘ടു മെൻ’ നാളെ മുതൽ

’25 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത് ആദ്യത്തെ അനുഭവമായിരിക്കും. അത് ലൊക്കാർണോയിൽ നിന്ന് ആരംഭിക്കാം, ഇതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്’ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയില്‍ കുഞ്ചാക്കോ ബോബൻ പറയുന്നു. ദിവ്യപ്രഭയാണ് അറിയിപ്പിലെ നായിക. നോയിഡയിലെ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button