തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ സുപരിചിതയായ അനഘയെയും നടൻ ലാലിനെയും കേന്ദ്ര കഥാപാത്രമാക്കി ഷാൻ തുളസീധരൻ ഒരുക്കുന്ന ചിത്രമാണ് ഡിയർ വാപ്പി. ഒരു അച്ഛന്റേയും മകളുടേയും കഥയാണ് സിനിമ പറയുന്നത്. ക്രൗൺ ഫിലിംസ് ആണ് സിനിമ നിർമ്മിക്കുന്നത്. സെപ്റ്റംബർ പത്തിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കോഷനുകൾ.
Also Read: നർമ്മത്തിൽ ചാലിച്ച ചിത്രം, ഏറെ ഇഷ്ടപ്പെട്ടു: സബാഷ് ചന്ദ്രബോസിനെ കുറിച്ച് ബേസിൽ ജോസഫ്
ടെയ്‌ലർ ബഷീർ എന്ന അച്ഛന്റേയും മോഡലായ മകളുടേയും കഥയാണ് ചിത്രം പറയുന്നത്. നിരഞ്ജ് മണിയൻപിള്ള രാജു, ശ്രീലേഖ, ശശി എരഞ്ഞിക്കൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പാണ്ടി കുമാർ ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ലിജോ പോൾ ആണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് കൈലാസ് മേനോൻ ആണ്.
അതേസമയം, ഇന്ദ്രജിത്ത് സുകുമാരൻ, അനു സിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളായ അനുരാധ ക്രൈം നമ്പർ 59/2019 എന്ന ത്രില്ലർ ചിത്രമാണ് ഷാൻ തുളസീധരന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.
Post Your Comments