GeneralLatest NewsMollywoodNEWS

‘നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂര്‍ണമാവുന്നില്ല’ : നെറ്റിയില്‍ സിന്ദൂരവും താലിയുമണിഞ്ഞ് ഷഹീന് ഒപ്പം അമൃത

നെറ്റിയില്‍ സിന്ദൂരവും പൊട്ടും ചാര്‍ത്തിയുള്ള അമൃതയുടെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച നടൻ സിദ്ധിഖിന്റെ മകനും നടനുമായ ഷഹീന്റേയും ഭാര്യ അമൃതയുടെയും പുതിയ ചിത്രങ്ങളാണ്. ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് ഷഹീനും ഡോക്ടറായ അമൃത ദാസും വിവാഹിതരായത്.

‘ നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂര്‍ണമാവുന്നില്ല’ എന്ന് പറഞ്ഞുകൊണ്ട് അമൃത പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നെറ്റിയില്‍ സിന്ദൂരവും പൊട്ടും ചാര്‍ത്തിയുള്ള അമൃതയുടെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. ഒരുമിച്ച്‌ ഇരിയ്‌ക്കുമ്പോഴാണ് മനോഹരമാവുന്നത് എന്ന് പറഞ്ഞ് ഷഹീനും ചിത്രങ്ങള്‍ പങ്കുവച്ചു.

read also: 31 വർഷം, അമ്പതോളം ചിത്രങ്ങളിൽ സഹ സംവിധായകൻ: ഒടുവിൽ സ്വതന്ത്ര സംവിധാകനായി സതീഷ്

ഇത് വെറും ചിത്രങ്ങളല്ല. ഒരു മുസ്ലിം കുടുംബത്തിലെ മരുമകളായി ചെന്നു കയറിയിട്ടും ചുവന്ന പട്ടുസാരി ചുറ്റി നെറ്റിയില്‍ സിന്ദൂരവും താലിമാലയും അണിഞ്ഞ് ഒരു ഹിന്ദു വിശ്വാസി തന്നെയായാണ് അമൃത ഇപ്പോഴും ജീവിക്കുന്നതെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സ്വന്തം മതത്തിലും വിശ്വാസത്തിലും ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും താല്‍പര്യങ്ങളും അമൃതയ്‌ക്ക് സിദ്ദിഖിന്റെ വീട്ടിലുണ്ട് എന്നതിന്റെ തെളിവു കൂടിയാണ് ഈ ചിത്രങ്ങളെന്നും ചിലർ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button