സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ പാപ്പൻ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിൽ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രമായി ഷമ്മി തിലകനും എത്തുന്നുണ്ട്. ഇപ്പോളിതാ, ഷമ്മി തിലകന്റെ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ. തിലകൻ എന്ന അസാമാന്യ അഭിനയ പ്രതിഭ ഷമ്മി തിലകനിലൂടെ തിരിച്ചു വന്നിരിക്കുകയാണെന്നാണ് വിനോദ് പറയുന്നത്.
ജോഷി സംവിധാനം ചെയ്ത കൗരവർ എന്ന സിനിമയിലെ തിലകന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നത് പോലെ, പാപ്പനിലെ ചാക്കോയും വർഷങ്ങൾ കഴിഞ്ഞാലും മനസ്സിലുണ്ടാകും എന്നും വിനോദ് പറയുന്നു. ഭാവിയിൽ തിലകന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Also Read: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ആഗസ്റ്റ് 3ന്
വിനോദ് ഗുരുവായൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ… പാപ്പനിൽ. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമ യിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. ജോഷി സർ ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും. തിലകൻ ചേട്ടനോളൊപ്പം എന്നല്ല.. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം… മോശമാക്കില്ല…. ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകന്റെ ഇരുട്ടൻ ചക്കൊയും …. വിനോദ് ഗുരുവായൂർ
Post Your Comments