ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാന ചെയ്യുന്ന ചിത്രമാണ് തല്ലുമാല. സിനിമയുടെ സെൻസറിങ് പൂർത്തിയായെന്ന വാർത്തയാണ് പുറത്ത് വരുന്നത്. യു/എ സർട്ടിഫിക്കാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ടൊവിനോയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബീപാത്തുവായി കല്യാണിയും എത്തുന്നു. പൊലീസ് വേഷത്തിലാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിൽ അഭിനയിക്കുന്നത്.
Also Read: ‘തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു’: പാപ്പനിലെ ഷമ്മി തിലകന്റെ പ്രകടനത്തെ അഭിനന്ദിച്ച് സംവിധായകൻ
ആക്ഷനും മാസും കോമഡിയും നിറഞ്ഞ കംപ്ലീറ്റ് എന്റർടെയ്‌നർ ആയാണ് സിനിമ എത്തുന്നത്. മുഹ്‌സിൻ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ജിംഷി ഖാലിദ് ആണ്. വിഷ്ണു വിജയ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.
ലുക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ആഗസ്റ്റ് 12ന് തിയേറ്ററുകളിൽ എത്തും.
Post Your Comments