![](/movie/wp-content/uploads/2022/08/ajay-devgn-rohit.jpeg)
രോഹിത് ഷെട്ടി-അജയ് ദേവ്ഗണ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സിങ്കം 3 സംബന്ധിച്ച തയ്യാറെടുപ്പുകള്‍ ഇതിനകം ആരംഭിച്ചതായി സംവിധായകൻ രോഹിത് ഷെട്ടി വെളിപ്പെടുത്തി. ഹരിയുടെ സംവിധാനത്തില്‍ സൂര്യ നായകനായി 2010ല്‍ പുറത്തെത്തിയ സിങ്കത്തിന്റെ ഹിന്ദി ഒഫിഷ്യല്‍ റീമേക്ക് രോഹിത് ഷെട്ടി സംവിധാനം ചെയ്തത് 2011ലാണ്. അജയ് ദേവ്ഗണ് ആയിരുന്നു നായകന്. രണ്ടാം ഭാഗമായ സിങ്കം റിട്ടേണ്‍സ് 2014ലും പ്രദർശനത്തിനെത്തി.
ചിത്രീകരണം അടുത്ത വർഷം ഏപ്രിലിൽ ആരംഭിക്കുമെന്ന് സംവിധായകൻ സൂചന നൽകി. നിലവിൽ ‘സർക്കസ്’ എന്ന സിനിമയുടെ അണിയറയിലാണ് രോഹിത് ഷെട്ടി. അതിന് ശേഷമായിരിക്കും ‘സിങ്കം 3’യുടെ വർക്കുകൾ ആരംഭിക്കുക. ‘കോപ്പ് യൂണിവേഴ്സി’ലെ ഏറ്റവും വലിയ ചിത്രമായിരിക്കുമിത് എന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read Also:- ‘മഹാവീര്യരിൽ ഒരു വേഷം ചെയ്യാമോ എന്ന് എബ്രിഡ് ഷൈൻ ചോദിച്ചു, ചെയ്യാനായില്ല’: ശ്രീജിത്ത് പണിക്കർ പറയുന്നു
അതേസമയം, രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിലേക്ക് ഒരു ലേഡി ഓഫീസര്‍ വരുന്ന കാര്യം രോഹിത് മുമ്പ് ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരു ചിത്രം എപ്പോള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം മറുപടിയൊന്നും പറഞ്ഞിട്ടില്ല.
Post Your Comments