വ്യത്യസ്തങ്ങളായ സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ് മുഹ്സിൻ പരാരി. സംവിധായകനായും തിരക്കഥാകൃത്തായും മുഹ്സിൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എന്നും ഓർത്തുവെയ്ക്കാൻ കഴിയുന്ന ചിത്രങ്ങളാണ്. മുഹ്സിൻ പരാരി രചന നിർവ്വഹിക്കുന്ന തല്ലുമാല എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കല്യാണി പ്രിയദർശൻ, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ഇപ്പോളിതാ, സിനിമയെ കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും സംസാരിക്കുകയാണ് മുഹ്സിൻ പരാരി. തന്റെ രാഷ്ട്രീയം സിനിമകളിൽ പ്രതിഫലിപ്പിക്കാറുണ്ടെന്നും ഏറ്റവും പുതിയ ചിത്രമായ തല്ലുമാലയിലും തന്റെ ഒരു പൊളിറ്റിക്കൽ സ്ലോഗൻ ഉണ്ടെന്നുമാണ് മുഹ്സിൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Also Read: ഇനി തല്ലോട് തല്ല്: ടൊവിനോയുടെ തല്ലുമാല സെൻസറിങ് പൂർത്തിയായി
മുഹ്സിൻ പരാരിയുടെ വാക്കുകൾ:
എന്റെ രാഷ്ട്രീയം സിനിമകളിൽ പ്രതിഫലിപ്പിക്കാറുണ്ട്. തല്ലുമാലയിലും എന്റെ ഒരു പൊളിറ്റിക്കൽ സ്ലോഗൻ ഉണ്ട്. ‘സമഗമ സമഗരിമ’ എന്നതാണ് തല്ലുമാലയിലെ പൊളിറ്റിക്കൽ സ്ലോഗൻ. തുല്യ അന്തസും തുല്യ അഭിമാനവും എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അഹങ്കരിക്കാനുള്ള അവകാശം ലിംഗ, ജാതി, വർണ, മത, ദേശ, വംശ ഭേദ്യമന്യേ എല്ലാവർക്കും തുല്യമായിരിക്കണം എന്നൊരു അർത്ഥവും ഈ സ്ലോഗന് ഉണ്ട്.
എനിക്കൊരു ഫിലോസഫിയുണ്ട് അതാണ് എന്റെ എല്ലാ പ്രവർത്തിയിലും പ്രതിഫലിക്കുക. എന്റെ സൗന്ദര്യ ബോധവും രാഷ്ട്രീയവും വേർതിരിച്ച് കാണാൻ കഴിയില്ല. ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇടുന്നതല്ല നിങ്ങളുടെ രാഷ്ട്രീയം. എന്റെ രാഷ്ട്രീയ മുദ്രാവാക്യം എന്റെ സൃഷ്ടികളിൽ ഉണ്ടാകും. കെ എൽ 10 പത്തിന്റെ പോസ്റ്ററിൽ ഒരു ക്യാപ്ഷൻ ഇട്ടിരുന്നു. ‘മഴ മയയുടെ പര്യായമാണ്’ അതെന്റെ പൊളിറ്റിക്കൽ സ്ലോഗൻ ആണ്.
Post Your Comments