എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി താൻ ഉടന്‍ തിരിച്ചെത്തുമെന്നും വീണ്ടും കാണാമെന്നും ലോകേഷ് കനകരാജ് ട്വിറ്ററിൽ കുറിച്ചു.
‘സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്നേഹത്തോടെ ലോകേഷ് കനകരാജ്’ താരം ട്വിറ്ററിൽ കുറിച്ചു.
വിക്രത്തിനുശേഷം രണ്ട് ചിത്രങ്ങളാണ് ലോകേഷിന്റേതായി ആരംഭിക്കാനിരിക്കുന്നത്. ഒന്ന് മാസ്റ്ററിനു ശേഷം വിജയ് നായകനാവുന്ന തമിഴ് ചിത്രമാണ്. വിജയ്യുടെ കരിയറിലെ 67-ാം ചിത്രമായിരിക്കും ഇത്. മറ്റൊന്ന് സല്മാന് ഖാന് നായകനാവുന്ന ബോളിവുഡ് ചിത്രമാണ്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം. ലോകേഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഒടുവിൽ പുറത്തിറങ്ങിയ വിക്രം ആയിരുന്നു.
Read Also:- ഇന്‍സ്പെക്ടര്‍ ബജിറാവു സിങ്കമായി അജയ് ദേവ്ഗണ്: സിങ്കം 3 അണിയറയിൽ ഒരുങ്ങുന്നു
കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര് മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments