CinemaGeneralIndian CinemaLatest NewsMollywood

ബോക്സ് ഓഫീസിൽ പൃഥ്വിയുടെ തേരോട്ടം: 50 കോടി ക്ലബിൽ ഇടം നേടി കടുവ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ 50 കോടി ക്ലബ്ബില്‍ കയറി. പൃഥ്വിരാജ് തന്നെയാണ് ഈ സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിനിമ 50 കോടി സ്വന്തമാക്കിയതിൽ താരം പ്രേക്ഷകർക്ക് നന്ദിയും അറിയിച്ചു. ഈ വർഷം 50 കോടി ക്ലബിൽ കയറുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് കടുവ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയാണ് തൊട്ടുമുൻപ് 50 കോടി നേടിയ പൃഥ്വിരാജിന്റെ ചിത്രം. എന്നു നിന്റെ മൊയ്തീൻ, എസ്ര, ജന ഗണ മന എന്നീ ചിത്രങ്ങൾക്കു ശേഷം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന നാലാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയാണ് കടുവ.

Also Read: തെലുങ്ക് സിനിമ മേഖല പ്രതിസന്ധിയിലാണ്, എല്ലാം ശരിയായാൽ ഉടൻ പുഷ്പ 2 ആരംഭിക്കും: നിർമ്മാതാവ്

എട്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തിയ ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയത്. വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. സംയുക്ത മേനോൻ, ബൈജു, കലാഭവൻ ഷാജോൺ, രാഹുൽ മാധവ്, അർജുൻ അശോകൻ, അലൻസിയർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

അതേസമയം, കടുവ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് നാല് മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ജൂലൈ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button