
ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ് ആലിയ ഭട്ട്. തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിലാണ് താരം അവസാനമായി അഭിനയിച്ചത്. ഹോളിവുഡ് നടി ഗൽ ഗദോത്, നടൻ ജെയ്മി ഡോർമൽ എന്നിവരോടൊപ്പമാണ് ആലിയ ചിത്രത്തിൽ എത്തുന്നത്. ഈ ത്രില്ലർ മൂവി സംവിധാനം ചെയ്യുന്നത് ടോം ഹാർപർ ആണ്. ആക്ഷന് പ്രാധാന്യം നൽകിയാണ് സിനിമ ഒരുങ്ങുന്നത്.
ഇപ്പോളിതാ, സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആലിയ. ഗർഭിണിയായതിനാൽ സിനിമയിൽ അഭിനയിക്കുമ്പോൾ നേരിട്ട വെല്ലുവിളികളെ കുറിച്ചാണ് ആലിയ പറയുന്നത്. ഗർഭിണി കൂടി ആയതിനാൽ തനിക്ക് കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ ഒരുപാടുണ്ടായിരുന്നെന്നും സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാം അനായാസമാക്കിയെന്നുമാണ് ആലിയ പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
ആലിയയുടെ വാക്കുകൾ:
ഹാർട്ട് ഓഫ് സ്റ്റോണിൽ അഭിനയിക്കുമ്പോൾ ഗർഭിണി കൂടി ആയതിനാൽ എനിക്ക് കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ ഒരുപാടുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാം അനായാസമാക്കി. എന്നെ അവർ നന്നായി പരിചരിച്ചു. എനിക്കുവേണ്ട സഹായങ്ങളെല്ലാം ചെയ്തു തന്നു. അതിനു ഞാൻ എന്നും അവരോട് നന്ദിയുള്ളവളായിരിക്കും.
Post Your Comments